farmes against bjp
കര്‍ഷക സമരം അവസാനിപ്പിക്കാറായിട്ടില്ല: രാകേഷ് ടികായത്ത്
മിഷന്‍ യു പി പദ്ധതിയുമായി മുന്നോട്ട്; കര്‍ഷകര്‍ ബി ജെ പിക്ക് വോട്ട് ചെയ്യരുത്
ന്യൂഡല്‍ഹി | കേന്ദ്രം കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ സാഹചര്യത്തില്‍ കര്‍ഷക സമരം അവസാനിപ്പിക്കാറായിട്ടില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത്ത്. കേന്ദ്രത്തിന്റെ മിനിമം താങ്ങുവില പ്രഖ്യാപനങ്ങളില്‍ മാത്രമായി ഒതുങ്ങി. പ്രധാനമന്ത്രിയും യു പി മുഖ്യമന്ത്രിയും കര്‍ഷകരോട് സ്വീകരിക്കുന്ന സമീപനം ശരിയല്ലെന്നും ടികായത്ത് പറഞ്ഞു.
കേന്ദ്രം വാഗ്ദാന ലംഘനം നടത്തിയ സാഹചര്യ മിഷന്‍ യു പി പദ്ധതിയുമായി മുന്നോട്ട് നീങ്ങുമെന്ന് കര്‍ഷക സംഘടനകള്‍ നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ബി ജെ പിക്ക് വോട്ട് ചെയ്യരുതെന്ന് മാത്രമാണ് കര്‍ഷക സംഘടനാ നേതാക്കള്‍ ആവശ്യപ്പെടുന്നത്. മറിച്ച് ആര്‍ക്ക് വോട്ട് നല്‍കണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നില്ല. തത്വത്തില്‍ ബി ജെ പിക്കും സഖ്യകക്ഷികള്‍ക്കും എതിരാണ് കര്‍ഷകര സംഘടനകളുടെ നിലപാടെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പിന്തുണ പ്രഖ്യാപിക്കില്ലെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു.