Connect with us

Farmers Protest

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം കര്‍ഷകര്‍ തള്ളി;നാളെ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തും

കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശങ്ങള്‍ക്ക് മതിയായ വ്യക്തതയില്ല.

Published

|

Last Updated

ന്യൂഡല്‍ഹി| എം എസ് പി സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദേശങ്ങള്‍ കര്‍ഷകര്‍ തള്ളി. തങ്ങളുടെ താല്‍പര്യം അനുസരിച്ചല്ല പുതിയ നിര്‍ദേശങ്ങളെന്നും കര്‍ഷകര്‍ പറഞ്ഞു. നാളെ സമാധാനപരമായി ഡല്‍ഹിയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു.

കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശങ്ങള്‍ക്ക് മതിയായ വ്യക്തതയില്ല. പയര്‍ വര്‍ഗം,പരുത്തി, ചോളം എന്നിവക്ക് മാത്രമല്ല 23 വിളകള്‍ക്കും എം എസ് പി വേണമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. ഞാറാഴ്ച കര്‍ഷകരുമായി നടന്ന നാലാമത്തെ ചര്‍ച്ചയിലാണ് പയര്‍ വര്‍ഗം,പരുത്തി, ചോളം എന്നിവക്ക് എം എസ് പി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പഞ്ചവത്സര പദ്ധതി സര്‍ക്കാര്‍ നിര്‍ദേശിച്ചത്.

കേന്ദ്രത്തിന്റെ നിര്‍ദേശത്തില്‍ കര്‍ഷകര്‍ ചര്‍ച്ച നടത്തുമെന്നും എന്നാല്‍ എം എസ് പി ഉറപ്പു നല്‍കുന്ന നിയമം വേണമെന്ന തങ്ങളുടെ ആവശ്യത്തില്‍ മാറ്റമില്ലെന്നും കര്‍ഷക നേതാവായ സാര്‍വന്‍ സിംഗ് പന്ദേര്‍ പറഞ്ഞു.കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും അല്ലെങ്കില്‍ ഡല്‍ഹിയില്‍ സമാധാനപരമായി സമരം ചെയ്യാന്‍ അനുവദിക്കണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ പറഞ്ഞു. പഞ്ചാബ് – ഹരിയാന അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 400 കര്‍ഷകര്‍ക്ക് പോലീസിന്റെ അക്രമത്തില്‍ പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.