National
കര്‍ഷക പ്രതിഷേധം; പഞ്ചാബിന് പുറത്ത് ഇന്ന് ട്രാക്ടര്‍ മാര്‍ച്ച് നടത്തും
മറ്റന്നാള്‍ ട്രെയിനുകള്‍ തടഞ്ഞ് പ്രതിഷേധിക്കാനും കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്
ന്യൂഡല്‍ഹി|കേന്ദ്രസര്‍ക്കാര്‍ അവഗണനയെ തുടര്‍ന്ന് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍. നിരവധി കര്‍ഷകരെ പങ്കെടുപ്പിച്ച് ഇന്ന് പഞ്ചാബിന് പുറത്ത് ട്രാക്ടര്‍ മാര്‍ച്ച് നടത്തും. മറ്റന്നാള്‍ ട്രെയിനുകള്‍ തടഞ്ഞ് പ്രതിഷേധിക്കാനും കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. റെയില്‍വേ ട്രാക്കുകള്‍ക്കും സ്റ്റേഷനുകള്‍ക്കും മുന്‍പില്‍ സംഘം ചേര്‍ന്ന് പ്രതിഷേധിക്കാനാണ് ആഹ്വാനം.
തുടര്‍ പ്രതിഷേധ സമരങ്ങളില്‍ രാകേഷ് ടിക്കായത്ത് നേതൃത്വം നല്‍ഡകുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയും ഭാഗമായേക്കും. കര്‍ഷക സമരത്തെ തുടര്‍ന്ന് ശംഭു അതിര്‍ത്തിയില്‍ പോലീസ് തമ്പടിച്ചിരിക്കുകയാണ്. ഡല്‍ഹി ചലോ മാര്‍ച്ച് തുടര്‍ച്ചയായി പോലീസ് തടഞ്ഞതോടെയാണ് പുതിയ പ്രതിഷേധ മാര്‍ഗ്ഗങ്ങളിലേക്ക് കര്‍ഷകര്‍ കടക്കുന്നത്.