Connect with us

ചെറിയൊരു ഇടവേളക്കു ശേഷം രാജ്യ തലസ്ഥാനം വീണ്ടും കര്‍ഷക രോഷത്തിന്റെ ചൂടറിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക നിയമങ്ങള്‍ക്കെതിരെ മാസങ്ങള്‍ നീണ്ട പോരാട്ടത്തിനു ശേഷം ഡല്‍ഹി വിട്ട കര്‍ഷകര്‍ വീണ്ടും തിരിച്ചെത്തിയിരിക്കയാണ്. കര്‍ഷക സമരത്തിലെ ഒത്തു തീര്‍പ്പുവ്യവസ്ഥകള്‍ നടപ്പാക്കുക, തൊഴിലില്ലായ്മക്കു പരിഹാരം കാണുക തുടങ്ങിയ ആവശ്യവുമായാണ് വീണ്ടും കര്‍ഷക ജനത അധികാര കേന്ദ്രം ലക്ഷ്യമാക്ക് മുന്നേറിയത്.

കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിനെ കരുതല്‍ തടങ്കലിലാക്കിയും തലസ്ഥാന നഗരിയിലുടനീളം നിരോധനാജഞ പ്രഖ്യാപിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഡല്‍ഹി പോലീസും തീര്‍ത്ത വിലക്കുകള്‍ ലംഘിച്ചാണു കര്‍ഷകര്‍ വീണ്ടും ഡല്‍ഹിയിലേക്ക് ഒഴുകിയത്. ഒന്നര വര്‍ഷം നീണ്ട കര്‍ഷക സമരം നിര്‍ത്തുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു ചുരുങ്ങിയ താങ്ങുവിലക്ക് നിയമപ്രാബല്യം എന്നത്. സമരം ചെയ്ത കര്‍ഷകരെ വാഹനം കയറ്റി കൊന്ന സംഭവത്തില്‍ കേന്ദ്രമന്ത്രിക്കെതിരെ നടപടി എടുക്കാത്തതും കര്‍ഷകരെ പ്രകോപിപ്പിച്ചു.

 

വീഡിയോ കാണാം