National
ഫാറൂഖ് അബ്ദുള്ള നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനം രാജിവെച്ചു
ഒമര്‍ അബ്ദുള്ളയെ താക്കോല്‍ സ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ തീരുമാനമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
ശ്രീനഗര്‍ | ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷ സ്ഥാനം രാജി. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഡിസംബര്‍ അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ അബ്ദുള്ള മത്സരിക്കില്ല.
അധ്യക്ഷ സ്ഥാനത്തേക്ക് ഇനി മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയ അബ്ദുള്ള, പുതുതലമുറ മുന്നോട്ട് വരേണ്ട സമയമായെന്നും വ്യക്തമാക്കി.
അബ്ദുള്ളയുടെ മകനും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയെ താക്കോല്‍ സ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ തീരുമാനമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
---- facebook comment plugin here -----