National
ഫാസ്ടാഗ്; കെവൈസി പൂര്‍ത്തീകരണത്തിനുള്ള കാലാവധി നീട്ടി
ടോള്‍ പ്ലാസയില്‍ ദേശീയപാതാ അതോറിറ്റി നടപ്പാക്കുന്ന ഒരു വാഹനം ഒരു ഫാസ്ടാഗ് എന്ന പദ്ധതിയുടെ ഭാഗമായാണ് നടപടി.

ന്യൂഡല്‍ഹി | ഫാസ്ടാഗിന്റെ കെ വൈ സി നടപടിക്രമം പൂര്‍ത്തീകരിക്കുന്നതിനുള്ള കാലാവധി ഒരു മാസം കൂടി ദീര്‍ഘിപ്പിച്ചു. പേടിഎം ഫാസ്ടാഗ് ഉപയോക്താക്കളുടെ പ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുത്താണ് കാലവധി നീട്ടുന്നതെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചു.ടോള്‍ പ്ലാസയില്‍ ദേശീയപാതാ അതോറിറ്റി നടപ്പാക്കുന്ന ഒരു വാഹനം ഒരു ഫാസ്ടാഗ് എന്ന പദ്ധതിയുടെ ഭാഗമായാണ് നടപടി.
ഒന്നിലധികം വാഹനങ്ങള്‍ക്ക് ഒരു ഫാസ്ടാഗ് ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഇതിനോടനുബന്ധിച്ച് ഫെബ്രുവരി 29-ഓടെ ഫാസ്ടാഗില്‍ കെവൈസി പൂര്‍ത്തിയാക്കണം എന്നായിരുന്നു ദേശീയപാതാ അതോറിറ്റിയുടെ നിര്‍ദേശം.
---- facebook comment plugin here -----