Kerala
സെപ്തംബര്‍ അഞ്ചിന് ഉപവാസം; വിഴിഞ്ഞം സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി ലത്തീന്‍ അതിരൂപത
നിലനില്‍പ്പിനു വേണ്ടിയാണ് സമരമെന്നും അക്രമം സൃഷ്ടിക്കുക ലക്ഷ്യമല്ലെന്നും അതിരൂപത.
തിരുവനന്തപുരം | വിഴിഞ്ഞം സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി ലത്തീന്‍ അതിരൂപത. ഈമാസം അഞ്ചിന് ഉപവാസ സമരം പ്രഖ്യാപിച്ചു. തുറമുഖ കവാടത്തില്‍ തന്നെയാണ് സമരം സംഘടിപ്പിക്കുക.
മുന്‍ ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം അടക്കമുള്ളവര്‍ ഉപവാസമിരിക്കും. ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും ഉപവസിക്കും. നിലനില്‍പ്പിനു വേണ്ടിയാണ് സമരമെന്നും അക്രമം സൃഷ്ടിക്കുക ലക്ഷ്യമല്ലെന്നും അതിരൂപത വ്യക്തമാക്കി.
---- facebook comment plugin here -----