Connect with us

Kerala

ഫത്ഹെ മുബാറക് സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ ഉദ്ഘാടനം നിർവഹിക്കും

Published

|

Last Updated

കോഴിക്കോട് | “അക്ഷരലോകത്തേക്ക് ആദ്യചുവട്’ എന്ന പ്രമേയത്തിൽ ഫത്്ഹെ മുബാറക് (മദ്റസാ വിദ്യാരംഭം) സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ ഒന്പതിന് കൊയിലാണ്ടിയിൽ നടക്കും. കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ ഉദ്ഘാടനം നിർവഹിക്കും.സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽബുഖാരി പിഞ്ചുകുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിക്കും. റഈസുൽ ഉലമ ഇ സുലൈമാൻ മുസ്്ലിയാർ, പൊന്മള അബ്ദുൽ ഖാദിർ മുസ്്ലിയാർ എന്നിവർ ഉദ്ബോധനം നടത്തും.

ഡോ. സയ്യിദ് ബാഹസൻ അബ്ദുസ്സ്വബൂർ, സയ്യിദ് ത്വാഹാ അസ്സഖാഫി, സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങൾ, സയ്യിദ് ഹാഫിള് ഹുസൈൻ ബാഫഖി, സയ്യിദ് ഇബ്റാഹീം ബാഫഖി, സയ്യിദ് കെ പി എച്ച് തങ്ങൾ, തെന്നല അബൂഹനീഫൽ ഫൈസി, കെ കെ അഹ്മദ്കുട്ടി മുസ്്ലിയാർ, വി പി എം ഫൈസി വില്യാപ്പള്ളി, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, സി പി സൈതലവി, മജീദ് കക്കാട്, ഡോ. അബ്ദുൽ അസീസ് ഫൈസി, സി എം യൂസുഫ് സഖാഫി, അഫ്സൽ കോളാരി, മുനീർ സഖാഫി ഓർക്കാട്ടേരി, റാഫി അഹ്സനി കാന്തപുരം സംബന്ധിക്കും.