Kerala
കുണ്ടറയില്‍ പത്തുവയസുകാരിയോട് പിതാവിന്റെ ക്രൂരത; തല പലതവണ കതകിലിടിച്ചു,കാലില്‍ പിടിച്ച് തറയിലെറിഞ്ഞു
തുണിമടക്കിവയ്ക്കാന്‍ വൈകിയത് ചോദ്യം ചെയ്തായിരന്നു മര്‍ദനം.
കൊല്ലം | കുണ്ടറയില്‍ പത്തുവയസുകാരിയെ അതിക്രൂരമായി മര്‍ദിച്ച് പിതാവ്. സംഭവത്തില്‍ കേരളപുരം സ്വദേശിയും കൊലക്കേസ് പ്രതിയുമായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തുണിമടക്കിവയ്ക്കാന്‍ വൈകിയത് ചോദ്യം ചെയ്തായിരന്നു മര്‍ദനം. മര്‍ദനത്തില്‍ കുട്ടിയുടെ തോളെല്ലിന് പരിുക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
കട്ടിലില്‍ ഉണ്ടായിരുന്ന വസ്ത്രം കുട്ടി മടക്കിവയ്ക്കാന്‍ താമസിച്ചെന്ന് പറഞ്ഞാണ് പിതാവ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. കുട്ടിയുടെ തല കതകില്‍ പല തവണ ഇടിക്കുകയും കാലില്‍ പിടിച്ച് തറയിലേക്ക് എറിഞ്ഞതായും തോളില്‍ ഇടിച്ചതായും പത്തുവയസുകാരി പോലീസില്‍ മൊഴി നല്‍കി. കൊലപാതകശ്രമം, കുട്ടികള്‍ക്ക് എതിരായ അതിക്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാള്‍ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. ഇതിന്റെ വിചാരണ തുടരുകയാണ്.