Connect with us

Uae

ഫാദേഴ്സ് എൻഡോവ്മെന്റ് ക്യാമ്പയിൻ

ചാരിറ്റി ലേലത്തിൽ 8.3 കോടി ദിർഹം സമാഹരിച്ചു

Published

|

Last Updated

ദുബൈ|ശനിയാഴ്ച വൈകുന്നേരം ദുബൈയിൽ നടന്ന “മോസ്റ്റ് നോബിൾ നമ്പർ’ ലേലത്തിൽ 83,677,000 ദിർഹം സമാഹരിച്ചു. യു എ ഇയിലെ പിതാക്കന്മാരെ ആദരിക്കുന്നതിന് ആരംഭിച്ച ഫാദേഴ്സ് എൻഡോവ്മെന്റ്ക്യാമ്പയിനിനെ പിന്തുണക്കുന്നതിന് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് ആണ് ലേലം സംഘടിപ്പിച്ചത്. ബുർജ് ഖലീഫയിലെ അർമാനി ഹോട്ടലിൽ 25 വിശിഷ്ട മൊബൈൽ നമ്പറുകളും വാഹന നമ്പർ പ്ലേറ്റുകളും സ്വന്തമാക്കാൻ വലിയ തോതിലാണ് ജനങ്ങൾ എത്തിയത്.

ഡി ഡി 5 വാഹന നമ്പർ പ്ലേറ്റ് 35 മില്യൺ ദിർഹത്തിന് വിറ്റു. 15 മില്യൺ ദിർഹത്തിന്റെ അടിസ്ഥാന വിലയിലാണ് ലേലം ആരംഭിച്ചത്. 20-ലധികം പേർ ഈ ലേലത്തിൽ പങ്കാളികളായി. ബിൻഗാതി ഹോൾഡിംഗ് ചെയർമാൻ മുഹമ്മദ് ബിൻഗാതിയാണ് 35 മില്യൺ ദിർഹത്തിന് അത് വാങ്ങിയത്. ഡി ഡി 24 എന്ന മറ്റൊരു നമ്പർ 6.3 മില്യൺ ദിർഹത്തിന് വിറ്റു. 058 4444444 എന്ന മൊബൈൽ നമ്പർ 1.7 മില്യൺ ദിർഹത്തിനാണ് വിറ്റത്.

ആർ ടി എ, ഇ&, ഡു, എമിറേറ്റ്സ് ഓക്ഷൻ എന്നിവയുമായി സഹകരിച്ചാണ് ലേലം സംഘടിപ്പിച്ചത്. ആർ ടി എ പ്ലേറ്റ് നമ്പറുകൾക്ക് 75.9 മില്യൺ ദിർഹം ലഭിച്ചു. ഇ& മൊബൈൽ നമ്പറുകൾ വിറ്റതിലൂടെ 4.732 മില്യൺ ദിർഹവും ഡു മൊബൈൽ നമ്പറുകളിൽ നിന്ന് 3.045 മില്യൺ ദിർഹവും ലഭിച്ചു. ക്യാമ്പയിൻ പിന്തുണക്കാൻ അബൂദബിയിലും മോസ്റ്റ് നോബിൾ നമ്പർ ഓൺലൈൻ ചാരിറ്റി ലേലം നടക്കുന്നുണ്ട്. 444 പ്രത്യേക പ്ലേറ്റ് നമ്പറുകൾ ഇതിൽ ഉൾപ്പെടുന്നു. ഇതിന്റെ ബിഡ് ഇന്ന് അവസാനിക്കും.