Uae
ഫാദേഴ്സ് എൻഡോവ്മെന്റ്; ചാരിറ്റി ലേലം നാളെ
ദുബൈ ആര്‍ ടി എ ചാരിറ്റി ലേലത്തിനായി വ്യതിരിക്തമായ ലൈസന്‍സ് പ്ലേറ്റ് നമ്പറുകള്‍ അനുവദിച്ചു.

ദുബൈ | ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് ക്യാമ്പയിനിനെ പിന്തുണച്ച് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സ് ഫൗണ്ടേഷന്‍ ചാരിറ്റി ലേലം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 15ന് ബുര്‍ജ് ഖലീഫയിലെ അര്‍മാനി ഹോട്ടലില്‍ സംഘടിപ്പിക്കുന്ന ലേലത്തില്‍ വാഹന പ്ലേറ്റുകള്‍, മൊബൈല്‍ നമ്പറുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലേലത്തില്‍ നിന്നുള്ള വരുമാനം ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ്ക്യാമ്പയിനിനെ പിന്തുണക്കുന്നതിനായി ഉപയോഗിക്കും.
ദുബൈ ആര്‍ ടി എ ചാരിറ്റി ലേലത്തിനായി വ്യതിരിക്തമായ ലൈസന്‍സ് പ്ലേറ്റ് നമ്പറുകള്‍ അനുവദിച്ചു. ഡി ഡി 77, ഡി ഡി 24, ഡി ഡി 15, ഡി ഡി 12, ഡി ഡി 5 എന്നിവ ഇതിന്നായി മാറ്റിവെച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ക്യാമ്പയിനെ ആര്‍ ടി എ നാലാമത്തെ തവണയാണ് പിന്തുണക്കുന്നത്. കഴിഞ്ഞ നാല് നോബല്‍സ്റ്റ് നമ്പര്‍ ലേലത്തില്‍ 213 ദശലക്ഷം ദിര്‍ഹം വരുമാനം നേടിയിരുന്നു.
ക്യാമ്പയിനിലേക്കുള്ള സംഭാവനകള്‍ സുഗമമാക്കുന്നതിന് ഇ& അതിന്റെ വിവിധ പ്ലാറ്റ്‌ഫോമുകളും വിഭവങ്ങളും ഉപയോഗിക്കും. ഇതിനെ പിന്തുണച്ച് നടക്കുന്ന ലേലത്തില്‍ 0500777777, 050099999, 056500000, 0565500000, 0565555553, 0569222222, 054344444, 0545555557, 0547700000, 054888884 എന്നീ നമ്പറുകള്‍ ഉള്‍പ്പെടുത്തി.
ഡുവിന്റെ എക്സ്‌ക്ലൂസീവ് നമ്പറുകള്‍ ലേലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 0584444440, 05844444441, 0584444442, 0584444443, 05844444444, 0584444445, 0584444446, 05844444447, 05844444448, 0584444449 എന്നിവയാണ് ഡു നമ്പറുകള്‍.അബൂദബി മൊബിലിറ്റി ക്യാമ്പയിനെ പിന്തുണച്ച് അബൂദബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ (അബൂദബി മൊബിലിറ്റി) മാര്‍ച്ച് 16, 17 തീയതികളില്‍ മോസ്റ്റ് നോബിള്‍ നമ്പര്‍ ഓണ്‍ലൈന്‍ ചാരിറ്റി ലേലം നടത്തും. ഇതിലൂടെ ലഭിക്കുന്ന മുഴുവന്‍ വരുമാനവും ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് ക്യാമ്പയിനിന്റെ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിന് ഉപയോഗിക്കും. ലേലത്തില്‍ അബൂദബി മൊബിലിറ്റി 444 പ്രത്യേക പ്ലേറ്റ് നമ്പറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് ക്യാമ്പയിനിലേക്ക് ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദീവ) 20 ദശലക്ഷം ദിര്‍ഹം സംഭാവന പ്രഖ്യാപിച്ചു.