Connect with us

Kerala

പിതാവിന്റെ ആത്മഹത്യക്കു കാരണം ലൈഫ് പദ്ധതി ഫണ്ടില്‍ നിന്ന് പണം ലഭിക്കാത്തത്; ആരോപണവുമായി മകള്‍

'പഞ്ചായത്തില്‍ ഫണ്ടിനെ കുറിച്ച് ചോദിച്ചിരുന്നു. ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. അതില്‍ അച്ഛന് വലിയ മനോവിഷമം ഉണ്ടായിരുന്നു.'

Published

|

Last Updated

പത്തനംതിട്ട | ലൈഫ് പദ്ധതി ഫണ്ടില്‍ നിന്ന് പണം ലഭിക്കാത്തതില്‍ മനംനൊന്താണ് പിതാവ് കടുംകൈ ചെയ്തതെന്ന് പത്തനംതിട്ട ഓമല്ലൂരില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത വയോധികന്റെ മകള്‍. ലൈഫ് പദ്ധതിയില്‍ നിന്ന് പണം ലഭിക്കാത്തതാണ് വീടിന്റെ പണി മുടങ്ങാന്‍ കാരണം.

പഞ്ചായത്തില്‍ ഫണ്ടിനെ കുറിച്ച് ചോദിച്ചിരുന്നു. ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. അതില്‍ അച്ഛന് വലിയ മനോവിഷമം ഉണ്ടായിരുന്നുവെന്നും ആത്മഹത്യ ചെയ്ത ഗോപിയുടെ മകള്‍ ബിന്ദുമോള്‍ പറഞ്ഞു.

ലൈഫ് പദ്ധതിയില്‍ നിന്ന് ഗോപിക്ക് പണം നല്‍കാനുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് അനവധി പേര്‍ക്കുള്ള പണം മുടങ്ങിക്കിടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

(ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. പ്രതിസന്ധികള്‍ അത്തരം തോന്നല്‍ ഉണ്ടാക്കിയാല്‍ കൗണ്‍സലിംഗ് പിന്തുണക്കായി ഈ നമ്പറുകളില്‍ വിളിക്കാം 1056, 0471- 2552056)

 

 

Latest