Connect with us

Kerala

അച്ഛനും അമ്മയും ഗുരുസ്ഥാനീയര്‍ ; മോഹിനിയാട്ട വേദിയില്‍ തിളങ്ങി പല്ലവി

ഭരതനാട്യം, വീണ, വൃന്ദവാദ്യം തുടങ്ങിയ ഇനങ്ങളിലും പല്ലവി മത്സരിക്കുന്നുണ്ട്.

Published

|

Last Updated

കൊല്ലം | മോഹിനിയാട്ട മത്സരത്തിന് കൊല്ലത്തെത്തിയ പല്ലവിക്ക് കലാലോകത്ത് ഗുരുസ്ഥാനീയര്‍ അച്ഛനും അമ്മയും.അച്ഛന്‍ പാട്ട് പാടിയും അമ്മ നൃത്തം അഭ്യസിപ്പിച്ചും മാതാപിതാക്കളുടെ പൂര്‍ണ ശിക്ഷണത്തിലാണ് എറണാകുളംകാരി കൊല്ലത്തേക്ക് മോഹിനിയാട്ട മത്സരത്തിന് വണ്ടികയറിയത്.

എറണാകുളം സെന്റ് തേരേസാസ് സിജിഎച്ച്എസ്എസിലെ വിദ്യാര്‍ഥിയാണ് പല്ലവി സുരേഷ്.

പല്ലവിയുടെ കുടുംബം കലാരംഗത്ത് ഏറെ സജീവമാണ്. അമ്മ അനുപമ മേനോന്‍ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ മോഹിനിയാട്ടം അധ്യാപികയാണ്. അച്ഛന്‍ സുരേഷ് കുമാര്‍ എറണാകുളം സെന്റ് തേരേസാസ് കോളേജിലെ സംഗീത അധ്യാപകനാണ്. പല്ലവി വേദിയില്‍ അവതരിപ്പിച്ചത് ശഹാന രാഗത്തിലെ ശ്രീകൃഷ്ണന്റെ സ്തുതി വര്‍ണമാണ്.

ഭരതനാട്യം,വീണ,വൃന്ദവാദ്യം തുടങ്ങിയ ഇനങ്ങളിലും പല്ലവി മത്സരിക്കുന്നുണ്ട്.