Connect with us

Kerala

നടന്‍ കൊല്ലം തുളസിയില്‍ നിന്ന് ഉള്‍പ്പെടെ ലക്ഷങ്ങള്‍ തട്ടിയ അച്ഛനും മകനും പിടിയില്‍

വട്ടിയൂര്‍ക്കാവ്, ശ്രീകാര്യം ഉള്‍പ്പെടെയുള്ള പൊലീസ് സ്റ്റേഷനുകളില്‍ പ്രതികള്‍ക്കെതിരെ നിരവധി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | കുറഞ്ഞ തുക നിക്ഷേപിക്കുന്നവര്‍ക്ക് ഇരട്ടി തുക തിരിച്ച് നല്‍കി വിശ്വാസം നേടിയെടുത്ത് ലക്ഷങ്ങള്‍ തട്ടുന്ന അച്ഛനും മകനും പിടിയില്‍. നിക്ഷേപിക്കുന്ന പണം ഇരട്ടിയായി നല്‍കാമെന്ന് വിശ്വസിപ്പിച്ച് നടന്‍ കൊല്ലം തുളസിയില്‍ നിന്ന് ഉള്‍പ്പെടെ ലക്ഷങ്ങളാണ് പ്രതികള്‍ തട്ടിയത്. സംഭവത്തില്‍ തിരുവനന്തപുരം സ്വദേശികളായ സന്തോഷ് കുമാര്‍ ,ദീപക് എന്നിവരാണ് മ്യൂസിയം പോലീസിന്റെ പിടിയിലായത്.

ജി കാപിറ്റല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന്റെ മറവിലാണ് ഇരുവരും തട്ടിപ്പ് നടത്തിയത്. കുറഞ്ഞ തുക നിക്ഷേപിക്കുന്നവര്‍ക്ക് ഇരട്ടി തുക തിരികെ നല്‍കി വിശ്വാസം നേടിയെടുക്കും തുടര്‍ന്ന് വന്‍ തുക നിക്ഷേപിപ്പിച്ച് പറ്റിക്കുന്നതാണ് രീതി.

നടന്‍ കൊല്ലം തുളസിയില്‍ ആദ്യം രണ്ട് ലക്ഷം രൂപ നല്‍കി. ഇത് നാലു ലക്ഷം രൂപയായി തിരിച്ചുനല്‍കി. പിന്നീട് നാലു ലക്ഷം നല്‍കിയപ്പോള്‍ എട്ടു ലക്ഷം തിരിച്ചുനല്‍കുകയും ചെയ്തു. തുടര്‍ന്ന് പ്രതികളില്‍ വിശ്വാസം വന്നതോടെ നടന്‍ 20 ലക്ഷം നല്‍കി. എന്നാല്‍ ഈ പണം തിരികെ ലഭിച്ചില്ല. ഇതോടെയാണ് പറ്റിക്കപ്പെട്ട വിവരം നടന് മനസ്സിലായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇത്തരത്തില്‍ വട്ടിയൂര്‍ക്കാവ്, ശ്രീകാര്യം ഉള്‍പ്പെടെയുള്ള പൊലീസ് സ്റ്റേഷനുകളിലും പ്രതികള്‍ക്കെതിരെ നിരവധി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷത്തോളമായി ഒളിവില്‍ കഴിയുന്ന പ്രതികളെ ഡല്‍ഹിയില്‍ വെച്ചാണ് പോലീസ് പിടികൂടിയത്.

Latest