Connect with us

road accident

മട്ടന്നൂരില്‍ കാറപകടത്തില്‍ ബാപ്പയും മകനും മരിച്ചു

പരിയാരം സ്വദേശി നവാസ്, മകന്‍ യാസീന്‍ എന്നിവരാണ് മരിച്ചത്.

Published

|

Last Updated

കണ്ണൂര്‍ | മട്ടന്നൂരില്‍ കാറപകടത്തില്‍ ബാപ്പയും മകനും മരിച്ചു. പരിയാരം സ്വദേശി നവാസ്, മകന്‍ യാസീന്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെ നെല്ലൂന്നി വളവിലായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

അപകടം നടന്നയുടനെ കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചെങ്കിലും നവാസിനെയും മകനെയും രക്ഷിക്കാനായില്ല. നവാസിന്റെ കുടുംബം സഞ്ചരിച്ച കാര്‍ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിച്ച കാറുകള്‍ രണ്ടും നിയന്ത്രണം വിട്ട് റോഡിന് പുറത്തേക്ക് തെറിച്ചു.

 

Latest