Kerala
പെരിയാറില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു
മലയാറ്റൂര്‍ സ്വദേശി ഗംഗ, ഏഴ് വയസ്സുള്ള മകന്‍ ധാര്‍മിക് എന്നിവരാണ് മരിച്ചത്

കൊച്ചി | പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. എറണാകുളം മലയാറ്റൂരിലുണ്ടായ അപകടത്തില്‍ മലയാറ്റൂര്‍ സ്വദേശി ഗംഗ, ഏഴ് വയസ്സുള്ള മകന്‍ ധാര്‍മിക് എന്നിവരാണ് മരിച്ചത്.
വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അച്ഛനും മകനും പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയത്. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് ധാര്‍മിക് പുഴയില്‍ പൊങ്ങി കിടക്കുന്നത് കാണുന്നത്.
ഉടന്‍ ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മലയാറ്റൂര്‍ സെന്റ് മേരീസ് എല്‍ പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ധാര്‍മിക്.
---- facebook comment plugin here -----