Connect with us

Editors Pick

ഒരുമിച്ച് സ്വകാര്യ പൈലറ്റ് ബിരുദം നേടി പിതാവും മകനും

ആറ് മാസത്തെ പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് സുലൈമാൻ മഹ്‌മൂദിനും മകൻ ഹാഷിർ സുലൈമാനും ഈ മാസാദ്യം സ്വകാര്യ പൈലറ്റ് ലൈസൻസ് ലഭിച്ചത്.

Published

|

Last Updated

അബൂദബി | 17കാരനായ തന്റെ മകനോടൊപ്പം ഫുജൈറയിലെ ഫ്ലയിംഗ് സ്‌കൂളിൽ നിന്ന് ബിരുദം നേടി 45 കാരനായ പാക്കിസ്ഥാൻ പ്രവാസി. ആറ് മാസത്തെ പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് സുലൈമാൻ മഹ്‌മൂദിനും മകൻ ഹാഷിർ സുലൈമാനും ഈ മാസാദ്യം സ്വകാര്യ പൈലറ്റ് ലൈസൻസ് ലഭിച്ചത്.

പഠനവേളയിൽ 120 കിലോഗ്രാമുള്ള സ്വന്തം ശരീരഭാരം കുറക്കുകയെന്നതുൾപ്പെടെയുള്ള കനത്ത വെല്ലുവിളികൾ നേരിട്ടത് തന്റെ പറക്കുകയെന്ന സ്വപ്നം പിന്തുടരാനുള്ള ആത്മവിശ്വാസം വർധിപ്പിച്ചതായി സുലൈമാൻ പറഞ്ഞു.