Kerala
അച്ഛനും മകനും വിധികര്‍ത്താക്കള്‍ ; കൗതുകമുണര്‍ത്തി കഥകളി വേദി
അച്ഛനൊപ്പം വിധികര്‍ത്താവായി എത്തിയത് ഏറെ രസകരമായ അനുഭവമാണെന്ന് അരുണ്‍ പറഞ്ഞു.
കൊല്ലം | അച്ഛനും മകനും വിധി കര്‍ത്താക്കളായ അപൂര്‍വ്വ നിമിഷത്തിനാണ് 62ാമത് കലോത്സവവേദി സാക്ഷിയായത്. കലാനിലയം ബാലകൃഷ്ണനും മകന്‍ കെ.സി.അരുണ്‍ ബാബുവുമാണ് കഥകളി വിധികര്‍ത്താക്കളായി കലോത്സവ വേദിയിലെത്തിയത്.
കഥകളി സംഗീതത്തിലും കഥകളിയിലും ഓട്ടന്‍തുള്ളലിലും കലോത്സവ ജേതാവായിരുന്നു അരുണ്‍ ബാബു. കഥകളി സംഗീതത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ അരുണ്‍ കഥകളി സംഗീതം, വേഷം എന്നിവയില്‍ ഗവേഷണവും നടത്തുന്നുണ്ട്. കലോത്സവവേദികളില്‍ സ്ഥിരം വിധികര്‍ത്താവായ അച്ഛനൊപ്പം വിധികര്‍ത്താവായി എത്തിയത് ഏറെ രസകരമായ അനുഭവമാണെന്ന് അരുണ്‍ പറഞ്ഞു.
യൂ ട്യൂബില്‍ നാല്പത്തി നാല് ലക്ഷത്തിലധികം ആളുകള്‍ കണ്ട അജിത ഹരേ എന്ന സംഗീത ആല്‍ബത്തിന്റെ സംവിധായകനും ഗായകനുമായിരുന്നു അരുണ്‍.അരുണിന്റെ സംഗീത ആല്‍ബത്തില്‍ കൃഷ്ണനായി വേഷമിട്ടത് അച്ഛന്‍ കലാനിലയം ബാലകൃഷ്ണനായിരുന്നു.