Kerala
കോഴിക്കോട് പെരുമണ്ണയില്‍ പിതാവിനും മകനും വെട്ടേറ്റു
ബുള്ളറ്റില്‍ പോകുന്ന ആളാണോ എന്ന് ചോദിച്ച് പെട്ടെന്ന് മുഖംമൂടി ധരിച്ച രണ്ടംഗ സംഘം വെട്ടുകയായിരുന്നു എന്ന് വീട്ടുകാര്‍ പറഞ്ഞു.
കോഴിക്കോട്|കോഴിക്കോട് പെരുമണ്ണയില്‍ പിതാവിനും മകനും വെട്ടേറ്റു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മുണ്ടുപാലം മാര്‍ച്ചാല്‍ വളയം പറമ്പില്‍ അബൂബക്കര്‍ കോയ (55), മകന്‍ ഷാഫിര്‍ ( 26) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരുടെ കൈകള്‍ക്കും കഴുത്തിനും തലക്കുമാണ് പരുക്കേറ്റത്.
പരുക്കേറ്റ അബൂബക്കര്‍ കോയയെയും ഷാഫിറിനെയും അയല്‍വാസികള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ രാത്രി വീടിന്റെ വാതിലില്‍ മുട്ടുന്നത് കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങുകയായിരുന്നു. ബുള്ളറ്റില്‍ പോകുന്ന ആളാണോ എന്ന് ചോദിച്ച് പെട്ടെന്ന് മുഖംമൂടി ധരിച്ച രണ്ടംഗ സംഘം വെട്ടുകയായിരുന്നു എന്ന് വീട്ടുകാര്‍ പറഞ്ഞു.
ആക്രമണത്തിനുശേഷം അക്രമികള്‍ ഓടി രക്ഷപ്പെട്ടു. അക്രമത്തിന്റെ കാരണം വ്യക്തമല്ല. പന്തീരാങ്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.