Connect with us

National

തമിഴ്‌നാട്ടില്‍ മുയല്‍വേട്ടക്കിടെ അച്ഛനും രണ്ട് മക്കളും ഷോക്കേറ്റ് മരിച്ചു

ഏറെനേരം കഴിഞ്ഞിട്ടും ഇവരെ കാണാത്തതുകൊണ്ട് തിരക്കിയിറങ്ങിയ നാട്ടുകാരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട്ടില്‍ വേട്ടക്കിടെ അച്ഛനും രണ്ട് മക്കളും വൈദ്യുതാഘാതമേറ്റ് മരിച്ചു. മുയലിനെ വേട്ടയാടാന്‍ പോകുന്നതിനിടെ പന്നിയെ തുരത്താന്‍ കെട്ടിയ വൈദ്യുതവേലിയില്‍ തട്ടിയാണ് മൂവര്‍ക്കും അപകടം സംഭവിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസും വേട്ടക്ക് വനത്തില്‍ കയറിയതിന് വനംവകുപ്പും കേസെടുത്തു.

തമിഴ്‌നാട് വിരുദുനഗറിലെ മാനാമധുരയിലാണ് സംഭവം. മുകവൂര്‍ വില്ലേജ് സ്വദേശികളായ അയ്യനാര്‍, മക്കളായ അജിത്, സുഖന്ദ്രപാണ്ഡി എന്നിവരാണ് ഷോക്കേറ്റ് മരിച്ചത്. സൈനികനായ അജിത് അവധിക്ക് വന്നപ്പോള്‍ അച്ഛനും മക്കളും കൂടി മുയല്‍ വേട്ടക്ക് പുറപ്പെട്ടതായിരുന്നു. വനമേഖലയിലേക്ക് പ്രവേശിക്കുന്നതിനിടെ സ്വകാര്യവ്യക്തിയുടെ ഭൂമിയുടെ അതിരില്‍ കെട്ടിയിരുന്ന വൈദ്യുതവേലിയില്‍ തട്ടുകയായിരുന്നു ഇവര്‍. വൈദ്യുതാഘാതമേറ്റ മൂവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഏറെനേരം കഴിഞ്ഞിട്ടും ഇവരെ കാണാത്തതുകൊണ്ട് തിരക്കിയിറങ്ങിയ നാട്ടുകാരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.തിരുച്ചപ്പട്ടി പോലീസ് സ്ഥലത്ത് എത്തി നടപടികള്‍ സ്വീകരിച്ചു

Latest