Kerala
പാലക്കാട്ട് മകളെ രണ്ട് വര്‍ഷത്തോളം പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍
2023 മുതല്‍ കുട്ടി രാത്രി ഉറങ്ങുന്ന സമയങ്ങളില്‍ ഇയാള്‍ ഉപദ്രവിക്കലുണ്ടെന്നാണ് പരാതി
പാലക്കാട് | അഗളിയില്‍ രണ്ട് വര്‍ഷത്തോളമായി ഏഴ് വയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. അഗളി സ്വദേശി കാര്‍ത്തിക് (35) ആണ് അറസ്റ്റിലായത്. 2023 മുതല്‍ കുട്ടി രാത്രി ഉറങ്ങുന്ന സമയങ്ങളില്‍ ഇയാള്‍ ഉപദ്രവിക്കലുണ്ടെന്നാണ് പരാതി.
ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്ന് കുട്ടി അമ്മയോട് പറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് ലൈംഗികാതിക്രമം തെളിഞ്ഞത്. ഇതോടെ പിതാവ് ഉപദ്രവിക്കലുണ്ടെന്ന് കുട്ടി വെളിപ്പെടുത്തി. ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്. മുമ്പും കുട്ടിയോട് പിതാവ് മോശമായി പെരുമാറിയിട്ടുണ്ടെന്നും അത് വിലക്കിയിരുന്നെന്നും കുട്ടിയുടെ അമ്മ പോലീസിന്്് മൊഴി നല്‍കി.
---- facebook comment plugin here -----