Kerala
മകന്റെ ശരീരത്തില്‍ എം ഡി എം എ ഒട്ടിച്ചുവെച്ച് വില്‍പ്പന; പിതാവ് പിടിയില്‍
കര്‍ണാടകയില്‍ നിന്ന് ലഹരി മരുന്നെത്തിച്ച് വിദ്യാര്‍ഥികളെ ലക്ഷ്യം വെച്ചായിരുന്നു വിൽപ്പന

പത്തനംതിട്ട | 10 വയസ്സുകാരനായ മകന്റെ ശരീരത്തില്‍ ഒളിപ്പിച്ച് മാരക ലഹരിയായ എം ഡി എം എ വില്‍പ്പന നടത്തിവന്ന പിതാവ് പിടിയിലായി. ലഹരി സംഘത്തിലെ പ്രധാനിയായ തിരുവല്ല സ്വദേശി ശമീറാണ് പിടിയിലായത്. മകന്റെ ശരീരത്തില്‍ പാക്കറ്റുകളിലാക്കി ഒട്ടിച്ചുവെച്ചായിരുന്നു ഇയാള്‍ ലഹരി വില്‍പ്പന നടത്തിയിരുന്നത്.
കര്‍ണാടകയില്‍ നിന്ന് ലഹരി മരുന്നെത്തിച്ച് വിദ്യാര്‍ഥികളെ ലക്ഷ്യം വെച്ചായിരുന്നു പ്രധാനമായും വില്‍പ്പന നടത്തിയിരുന്നത്. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളടക്കം സ്ഥിരമായി ഇയാളില്‍ നിന്ന് ലഹരി ഉത്പന്നം വാങ്ങാറുണ്ടെന്ന് പോലീസ് കണ്ടെത്തി. ആഴ്ചകളായി ഇയാളെ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്ന് രാവിലെയാണ് പിടയിലായത്.
---- facebook comment plugin here -----