Connect with us

Kerala

മകനുമൊത്ത് വീട്ടിലിരുന്നു മദ്യപിച്ചത് വിലക്കിയ അച്ഛന് മകന്റെ സുഹൃത്തിന്റെ മര്‍ദ്ദനം

കഴിഞ്ഞദിവസവും എത്തിയ പ്രതി മകന്റെ ഓട്ടോയില്‍ കയറിയിരിക്കുന്നതും തുടര്‍ന്ന് മദ്യപിക്കുന്നതും കണ്ടപ്പോള്‍ ഇറക്കിവിട്ടു

Published

|

Last Updated

പത്തനംതിട്ട |  വീട്ടില്‍ മകനും സുഹൃത്തും ഒരുമിച്ചിരുന്നു മദ്യപിക്കുന്നത് വിലക്കിയ വയോധികനെ, മകന്റെ സുഹൃത്ത് മര്‍ദ്ദിച്ചു. സംഭവത്തില്‍ കൂടല്‍ അതിരുങ്കല്‍ അഞ്ചുമുക്ക് സനീഷ് ഭവനം മച്ചാന്‍ എന്ന് വിളിക്കുന്ന സനീഷ്(39)നെ പൊലിസ് അറസ്റ്റ് ചെയ്തു. കൂടല്‍ എലിയാംമൂല തണ്ണീര്‍ പന്തലില്‍ വീട്ടില്‍ ശശി(60) ക്കാണ് മര്‍ദ്ദനമേറ്റത്.

കഴിഞ്ഞ രാത്രിയാണ് സംഭവം. ശശിയുടെ മകനും പ്രതിയും സുഹൃത്തുക്കളാണ്. നേരത്തെയും ഈ വീട്ടിലെത്തി ഇയാള്‍ മകനുമൊത്ത് മദ്യപിച്ചിരുന്നു. അപ്പോഴൊക്കെയും ശശി വിലക്കാറുമുണ്ട്. കഴിഞ്ഞദിവസവും എത്തിയ പ്രതി മകന്റെ ഓട്ടോയില്‍ കയറിയിരിക്കുന്നതും തുടര്‍ന്ന് മദ്യപിക്കുന്നതും കണ്ടപ്പോള്‍ ഇറക്കിവിട്ടു. ഇതിന്റെ വിരോധത്താല്‍ വീണ്ടുമെത്തി ശശിയെ അസഭ്യം വിളിച്ചുകൊണ്ട് നെഞ്ചില്‍ തള്ളി താഴെയിട്ടു. തുടര്‍ന്ന് തടികഷ്ണം കൊണ്ട് തലയ്ക്കും മുഖത്തും മറ്റും മര്‍ദ്ദിക്കുകയായിരുന്നു. അടികൊണ്ടു സമീപത്തെ തോട്ടില്‍ വീണപ്പോള്‍ വലത് കാലിലും മുറിവുണ്ടായി. സംഭവം കണ്ടു വന്ന ആളുകള്‍ ചേര്‍ന്ന് കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു