Connect with us

Kerala

പാറശാലയില്‍ യുവതിക്ക് ഭര്‍തൃപിതാവിന്റെ മര്‍ദനം

സംഭവത്തില്‍ യുവതി പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് പൊലീസിന് പരാതി നല്‍കി.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം പാറശാലയില്‍ യുവതിക്ക് ഭര്‍തൃപിതാവിന്റെ മര്‍ദനം. ഇന്നലെയാണ് പരശുവയ്ക്കല്‍ സ്വദേശി സ്റ്റീഫന്റെ ഭാര്യ പ്രേമലതയെ ഭര്‍തൃപിതാവ് രാമചന്ദ്രന്‍ മര്‍ദിച്ചത്. സംഭവത്തില്‍ പ്രേമലത പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് പാറശാല പൊലീസിന് പരാതി നല്‍കി.

ഭര്‍തൃപിതാവ് രാമചന്ദ്രന്‍ തന്നെ സ്ഥിരമായി മര്‍ദിക്കാറുണ്ടെന്ന് യുവതി പരാതിയില്‍ പറയുന്നു. പ്രേമലതയെ മര്‍ദിക്കുന്നത് കണ്ട മകന്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്.

പ്രേമലതയുടെ ഭര്‍ത്താവ് സ്റ്റീഫന്‍ കൊല്ലത്ത് കെട്ടിട നിര്‍മ്മാണ തൊഴിലാളിയായതിനാല്‍ മാസത്തില്‍ ഒരിക്കലാണ് പാറശാലയിലെ വീട്ടില്‍ എത്തുന്നത്. സ്റ്റീഫനും പിതാവും ചേര്‍ന്ന് നിര്‍മിച്ച വീടാണ് പാറശാലയിലുള്ളത്. അത് രാമചന്ദ്രന്റെ വീടാണെന്നും വീട്ടില്‍ നിന്ന് ഇറങ്ങണമെന്നും പറഞ്ഞായിരുന്നു പ്രേമലതയെ മര്‍ദിച്ചത്.

 

 

---- facebook comment plugin here -----

Latest