Connect with us

idukki murder

നെടുങ്കണ്ടം കൗന്തിയില്‍ ഭാര്യാപിതാവിനെ മരുമകന്‍ വെട്ടിക്കൊ ലപ്പെടുത്തി

കുടുംബ കലഹത്തെതുടര്‍ന്നാണ് കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്

Published

|

Last Updated

ഇടുക്കി | ഇടുക്കി നെടുങ്കണ്ടം കൗന്തിയില്‍ ഭാര്യാപിതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തി. പുതുപ്പറമ്പില്‍ ടോമി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇദ്ദേഹത്തിന്റെ മരുമകന്‍ ജോബിന്‍ തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ കലഹത്തെതുടര്‍ന്നാണ് കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്.

ജോബിന്റെ ഭാര്യയും ടോമിയുടെ മകളുമായ ടിന്റുവിനെയും ജോബിന്‍ കത്തികൊണ്ട് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ടിന്റുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ടിന്റുവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. ബംഗളൂരുവില്‍ കച്ചവടം ചെയ്തുവരുകയായിരുന്നു ജോബിന്‍. ഏറെ നാളായി ഭാര്യ ടിന്റുവുമായി ജോബിന്‍ അകന്നു കഴിയുകയായിരുന്നു. ഇന്നലെ അര്‍ധരാത്രിക്കുശേഷമാണ് നെടുംകണ്ടം കൗന്തിയിലെ ടോമിയുടെ വീട്ടിലെത്തി ജോബിന്‍ ആക്രമണം നടത്തിയത്.

 

Latest