Connect with us

Uae

ഗാർഹിക പീഡനക്കേസിൽ പത്ത് കുട്ടികളുടെ പിതാവിന് തടവ് ശിക്ഷ

കൂടുതൽ കേസുകൾ കോടതി പരിഗണനയിൽ

Published

|

Last Updated

റാസ് അൽ ഖൈമ| ഭാര്യയെ ആക്രമിച്ചതിനും കുട്ടികളെ അവഗണിച്ചതിനും മകളെ ഉപദ്രവിച്ചതിനും പത്ത് കുട്ടികളുടെ പിതാവായ ആൾക്ക് കോടതി ശിക്ഷ വിധിച്ചു. മദ്യാസക്തിയുമായുള്ള ആളാണ് പ്രതിയെന്ന് കോടതി രേഖകൾ വ്യക്തമാക്കി. മദ്യലഹരിയിലായിരുന്ന സമയത്താണ് ഇയാൾ ഭാര്യയെ നിരന്തരമായി ഉപദ്രവിച്ചത്. അക്രമാസക്തമായ പെരുമാറ്റം അദ്ദേഹത്തിന്റെ സർക്കാർ ജോലി നഷ്ടപ്പെടുന്നതിലേക്കും നയിച്ചു. വ്യക്തിപരവും തൊഴിൽപരവുമായ തിരിച്ചടി ഉണ്ടായിരുന്നിട്ടും അദ്ദേഹം വീട്ടിൽ അതിക്രമങ്ങൾ തുടർന്നു. ഭാര്യയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് അഞ്ച് കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

ഒരു ആക്രമണത്തിൽ ഭാര്യക്ക് ഗുരുതരമായി പരുക്കേറ്റു. ഇവർ സഖർ ഗവൺമെന്റ്ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പീഡനം പുറത്തായത്. വൈദ്യപരിശോധനയിൽ തലയിലും മുഖത്തും വ്യാപകമായ ചതവുകളും മുറിവുകളും കണ്ടെത്തി. കൂടാതെ ശാരീരിക ആഘാതത്തിന്റെ മുൻകാല ലക്ഷണങ്ങളും ഉണ്ടായിരുന്നു.

മക്കളെ അവഗണിച്ചുവെന്ന ഗുരുതരമായ ആരോപണവും ഇയാൾ നേരിടുന്നു. ദമ്പതികൾക്ക് രണ്ട് ഇരട്ടകൾ ഉൾപ്പെടെ പത്ത് കുട്ടികളുണ്ട്. കുട്ടികൾ പോഷകാഹാരക്കുറവുള്ളവരാണെന്നും അവഗണന മൂലം ശാരീരികമായി തളർന്നുപോയതായും അധികൃതർ കണ്ടെത്തി. വൈദ്യുതി, വെള്ളം, ഫർണിച്ചർ തുടങ്ങിയ അവശ്യ ജീവിത സാഹചര്യങ്ങൾ വീട്ടിൽ ഇല്ലായിരുന്നു.
കുട്ടികൾ കാര്യമായ ബുദ്ധിമുട്ടുകൾ സഹിച്ചുവെന്നും കേസ് റിപ്പോർട്ടിൽ വ്യക്തമാക്കി.

കുടുംബത്തിലെ വീട്ടുജോലിക്കാരിയും ഇയാളുടെ 14 വയസ്സുള്ള മകളും ലൈംഗിക പീഡനത്തിന് ഇരയായി. ഇയാളുടെ സുഹൃത്തുക്കളോടൊപ്പം മദ്യപാന പരിപാടികൾക്ക് കൊണ്ടുപോയതായി മകൾ വിവരിച്ചു. 13 വയസ്സുള്ള ഒരു മകൻ പിതാവ് തന്നെ മദ്യം കുടിക്കാൻ പ്രേരിപ്പിച്ചതായി റിപ്പോർട്ട് ചെയ്തു. പ്രാഥമിക കോടതി വിധിയിൽ, ഭാര്യയെ ആക്രമിച്ച കുറ്റത്തിന് ആറ് മാസം തടവും 10,000 ദിർഹം പിഴയും വിധിച്ചു. കുട്ടികളെ അവഗണിച്ചതിനും പീഡനക്കുറ്റത്തിനുമുള്ള കേസ് കോടതി പരിഗണയിലാണ്.

 

 

Latest