National
സ്‌നാപ്ചാറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പിതാവ് സമ്മതിച്ചില്ല; താനെയില്‍ പതിനാറുകാരി തൂങ്ങി മരിച്ചു
അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു.
താനെ | മഹാരാഷ്ട്രയിലെ താനെയില്‍ പതിനാറുകാരി തൂങ്ങി മരിച്ചു. ഫോണില്‍ സ്‌നാപ് ചാറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ പിതാവ് സമ്മതിക്കാത്തതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. ഡോംബിവ്‌ലിയിലെ നില്‍ജെ എന്ന ഗ്രാമത്തിലാണ് സംഭവം.
പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ സ്‌നാപ് ചാറ്റ് ഡൗണ്‍ലോഡ് ചെയ്തപ്പോള്‍ പതാവ് ഇത് തടയുകയായിരുന്നു. ഇത് കുട്ടിയെ പ്രകോപിപ്പിച്ചതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി പെണ്‍കുട്ടി കിടപ്പുമുറിയിലെ മേല്‍ക്കൂരയില്‍ തൂങ്ങുകയായിരുന്നു.
ശനിയാഴ്ച രാവിലെയാണ് കുട്ടി തൂങ്ങിമരിച്ച കാര്യം വീട്ടുകാര്‍ അറിഞ്ഞത്. പോലീസെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പോലീസ് അറിയിച്ചു.
---- facebook comment plugin here -----