Connect with us

Kerala

വീടിന് മുകളില്‍ കയറി കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് പിതാവിന്റെ വധഭീഷണി; കീഴടക്കിയത് അഞ്ചര മണിക്കൂറിന് ശേഷം

ബന്ധുക്കളും നാട്ടുകാരും അഗ്‌നിശമന സേനയും എത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല.

Published

|

Last Updated

മലപ്പുറം | കോട്ടക്കലില്‍ നവജാത ശിശുവിന്റെ കഴുത്തില്‍ കത്തിവച്ചു കൊലപ്പെടുത്തുമെന്നു പിതാവിന്റെ ഭീഷണി. കുഞ്ഞുമായി വീടിനു മുകളില്‍ കയറിയാണ് പിതാവ് വധഭീഷണി മുഴക്കിയത്. ഇയാളെ പിന്നീട് പോലീസ് കീഴ്‌പ്പെടുത്തി. ഇന്നു രാവിലെ ഏഴു മണിയോടെ കുഞ്ഞുമായി വീടിന് മുകളില്‍ കയറിയ ഇയാളെ 12.30ഓടെയാണ് കീഴടക്കാനായത്. കോട്ട്ക്കല്‍ ചങ്കുവട്ടിയിലാണു സംഭവം. 31കാരനായ ഇയാള്‍ക്കു മാനസികാസ്വാസ്ഥ്യമുണ്ടെന്നാണു നിഗമനം.

രാവിലെ ഏഴിനാണു കുഞ്ഞുമായി ഇയാള്‍ വീടിനു മുകളില്‍ കയറിയത്. തുടര്‍ന്നാണു കത്തി കഴുത്തില്‍വച്ച് ഭീഷണി മുഴക്കിയത് . ബന്ധുക്കളും നാട്ടുകാരും അഗ്‌നിശമന സേനയും എത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങിയില്ല. പിന്നീടു ഭാര്യാപിതാവ് വീടിനു മുകളിലേക്കു കയറിച്ചെന്ന് അനുരഞ്ജനം നടത്തിയതിനൊടുവില്‍ കുട്ടിയെ കൈമാറി.പിന്നാലെ പോലീസ് എത്തി ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിശമന സേനയുടെ സഹായത്തോടെ താഴേക്കിറക്കി. കുട്ടിയും പിതാവും ചങ്കുവട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Latest