Connect with us

National

ഇതരജാതിയിലുള്ള യുവാവിനെ പ്രണയിച്ചു; 20കാരിയെ പിതാവ് മരത്തിൽ കെട്ടിത്തൂക്കി പെട്രോളൊഴിച്ച് കത്തിച്ചു

കൊല്ലപ്പെട്ട ഭാരതി കുര്‍ണൂലില്‍ രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ഥിയാണ്.

Published

|

Last Updated

ഹൈദരാബാദ് | ആന്ധ്രയില്‍ ഇതരജാതിയിലുള്ള യുവാവിനെ പ്രണയിച്ചതിന് 20കാരിയെ പിതാവ് മരത്തില്‍ കെട്ടി തൂക്കി പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ഭാരതിയെന്ന രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്.കൃത്യം നടത്തിയതിനു ശേഷം പിതാവ് പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങി.

കുടുംബത്തിന്റെ മാനം രക്ഷിക്കാനാണ് താന്‍ മകളെ കൊലപ്പെടുത്തിയതെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയത്.അനന്തപൂര്‍ ജില്ലയിലെ കസപുരം ഗ്രാമത്തിലാണ് കൊലപാതകം നടന്നത്.

ഭാരതി യുവാവുമായി അഞ്ച് വര്‍ഷമായി പ്രണയത്തിലാണ്.വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.യുവാവിനെ മാത്രമേ വിവാഹം കഴിക്കുവെന്നും പെൺകുട്ടി ശാഠ്യം പിടിച്ചു.

തുടര്‍ന്ന് രാമഞ്ജനേയല്ലു ഹോസ്റ്റലില്‍ നിന്ന് പെണ്‍കുട്ടിയെ പിതാവ് വിളിച്ചു കൊണ്ടുവരികയും ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ടുപോയി ദേഹത്ത് പെട്രോള്‍ ഒഴിക്കുകയുമായിരുന്നു.ഇതിനിടെ പെണ്‍കുട്ടി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു.തുടര്‍ന്ന് പെണ്‍കുട്ടിയെ മരത്തില്‍ കെട്ടിത്തൂക്കി പ്രതി തീ കൊളുത്തുകയായിരുന്നു.കൊല്ലപ്പെട്ട ഭാരതി കുര്‍ണൂലില്‍ രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ഥിയാണ്.

---- facebook comment plugin here -----

Latest