Connect with us

Uae

ഫാദേഴ്സ് എൻഡോവ്മെന്‍റ്; അക്കാദമിക് സിറ്റിയിൽ കെട്ടിടങ്ങൾ വരുന്നു

കരാറുകളിൽ ഒപ്പുവെക്കുന്ന ചടങ്ങിൽ ശൈഖ് മുഹമ്മദ് പങ്കെടുത്തു

Published

|

Last Updated

ദുബൈ | അക്കാദമിക് സിറ്റിയിൽ എൻഡോവ്മെന്റ്‌ കെട്ടിടങ്ങൾ സ്ഥാപിക്കുന്നതിനായി സഹകരണ കരാർ.യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ സാന്നിധ്യത്തിലാണ് ഇംതിയാസ് റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ‌്, സമാന റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ‌്, ബയോമെർക്ക് ലിമിറ്റഡ് എന്നിവയുമായി മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ് ഫൗണ്ടേഷൻ കരാറുകളിൽ ഒപ്പുവെച്ചത്.

ഫൗണ്ടേഷന്റെ സെക്രട്ടറി ജനറലും കാബിനറ്റ് കാര്യ മന്ത്രിയുമായ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗർഗാവി, ഇംതിയാസ് റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ്സി ഇ ഒ മാസിഹ് ഇംതിയാസ്, സമാന റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ്സി ഇ ഒ ഇംറാൻ ഫാറൂഖ്, ബയോമാർക്ക് ലിമിറ്റഡിന്റെ പ്രസിഡന്റും സി ഇ ഒയുമായ സിദ്ധാർഥ് ബാലചന്ദ്രൻ എന്നിവർ കരാറിൽ ഒപ്പുെവച്ചു.

ഇംതിയാസ് റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് 50 മില്യൺ ദിർഹം ചെലവിലും സമാന റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് 40 മില്യൺ ചെലവിലും ബയോമാർക്ക് ലിമിറ്റഡ് 20 മില്യൺ ചെലവിലും ഓരോ കെട്ടിടങ്ങൾ നിർമിക്കും.മൂന്ന് കെട്ടിടങ്ങളിൽ നിന്നുള്ള വരുമാനം ഫാദേഴ്സ് എൻഡോവ്മെന്റ് ക്യാമ്പയിനിന്റെ ലക്ഷ്യങ്ങൾക്കായി വിനിയോഗിക്കും.അതേസമയം, ഫണ്ടിലേക്ക് ഇന്നലെ നിരവധി സംഭാവനകൾ ലഭിച്ചു. ഇസ്്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെന്റ് നൽകിയ ഒരു മില്യൺ ദിർഹം ഇതിൽ പ്രധാനപ്പെട്ടതാണ്.


Latest