Malappuram
പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ ഫത്ഹുല്‍ മുഈന്‍ ദര്‍സ് സമാപനം നാളെ
എല്ലാ വെള്ളിയാഴ്ചയും രാവിലെ ഏഴ് മുതല്‍ 8.30 വരെയാണ് ക്ലാസ് നടക്കുന്നത്. റമസാന് ശേഷം പുനരാരംഭിക്കും

മലപ്പുറം | സമസ്ത മലപ്പുറം മേഖലാ കമ്മിറ്റിക്ക് കീഴില്‍ കോട്ടപ്പടി സുന്നി മസ്ജിദില്‍ സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിൽ നടക്കാറുള്ള ഫത്ഹുല്‍ മുഈന്‍ ദര്‍സിന്റെ സമാപനം നാളെ.
എല്ലാ വെള്ളിയാഴ്ചയും രാവിലെ ഏഴ് മുതല്‍ 8.30 വരെയാണ് ക്ലാസ് നടക്കുന്നത്. ആനുകാലിക വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന പണ്ഡിത ദര്‍സില്‍ ജില്ലക്കകത്തു നിന്നും പുറത്തുനിന്നുമായി നൂറ് കണക്കിന് പണ്ഡിതന്മാരാണ് സംബന്ധിക്കാറുള്ളത്.
നാളത്തെ ക്ലാസിന് ശേഷം പ്രത്യേക ദുആ മജ് ലിസ് നടക്കും. പണ്ഡിത ദര്‍സ് റമസാനിന് ശേഷം പുനരാരംഭിക്കുമെന്ന് സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി അറിയിച്ചു.
---- facebook comment plugin here -----