International
ഐഎസ്ആര്‍ഒ ചാരക്കേസിലെ കുറ്റവിമുക്ത ഫൗസിയ ഹസന്‍ അന്തരിച്ചു
1994 നവംബര്‍ മുതല്‍ 1997ഡിസംബര്‍ ചാരക്കേസില്‍ ആരോപണ വിധേയായി ഇന്ത്യയില്‍ ജയില്‍വാസം അനുഭവിച്ചിരുന്നു

കൊളംബോ | ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തയായ ഫൗസിയ ഹസന്‍ അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. പ്രമുഖ നടികൂടിയായ ഫൗസിയ ഹസന്‍ മാലി ദ്വീപ് ഫിലിം സെന്‍സര്‍ ബോര്‍ഡ് ഓഫീസറായിരുന്നു. 1994 നവംബര്‍ മുതല്‍ 1997ഡിസംബര്‍ ചാരക്കേസില്‍ ആരോപണ വിധേയായി ഇന്ത്യയില്‍ ജയില്‍വാസം അനുഭവിച്ചിരുന്നു
ഐഎസ്ആര്‍ഒയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന കേസില്‍ രണ്ടാം പ്രതി ഫൗസിയ ഹസനായിരുന്നു. ഒന്നാംപ്രതി മാലെ സ്വദേശിയായ മറിയം റഷീദയും. 1942 ജനുവരി 8നാണ് ഫൗസിയയുടെ ജനനം. മാലി ആമിനിയ്യ സ്‌കൂള്‍, കൊളംബോ പോളിടെക്‌നിക്ക് (ശ്രീലങ്ക) എന്നിവടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി. 1957ല്‍ മാലദ്വീപ് വിദേശകാര്യ മന്ത്രാലയത്തില്‍ ക്ലര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1998 മുതല്‍ 2008 വരെ മാലദ്വീപിലെ നാഷനല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ സെന്‍സറിങ് ഒഫിസറായിരുന്നു. നൂറോളം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്