Connect with us

National

ആരെയും ഭയപ്പെടരുത്; വോട്ടെണ്ണല്‍ ഉദ്യോഗസ്ഥര്‍ക്ക് തുറന്ന കത്തുമായി ഖാര്‍ഗെ

ചുമതലകള്‍ കൃത്യമായി നിറവേറ്റണം. ജനങ്ങളുടെ ഇച്ഛ പരമോന്നതമാണ്. ഭീഷണിക്ക് വഴങ്ങരുത്.

Published

|

Last Updated

ന്യൂഡല്‍ഹി | ആരെയും ഭയപ്പെടരുതെന്ന് വോട്ടെണ്ണല്‍ ചുമതലയുള്ള ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ച് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. നിര്‍ദേശങ്ങളടങ്ങിയ തുറന്ന കത്ത് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.

ചുമതലകള്‍ കൃത്യമായി നിറവേറ്റണം. ജനങ്ങളുടെ ഇച്ഛ പരമോന്നതമാണ്. ഭീഷണിക്ക് വഴങ്ങരുത്.

ഏകാധിപത്യ പ്രവണതകള്‍ നടക്കും. ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് കത്തിലുള്ളത്.

Latest