Connect with us

അപകടപരമാം വിധം ഭൂമി ഇടിഞ്ഞു താഴുന്നതിനാല്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ് ഉത്തരാഖണ്ഡിലെ ജോഷിമഠ്. ആറ് രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ലോകത്തെ ഏറ്റവും വലിയ പര്‍വ്വത നിരയായ ഹിമാലയത്തിന്റെ ഭാഗമാണ് ഈ ചെറുപട്ടണം. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് ജോഷിമഠ് അഥവാ ജ്യോതിര്‍മഠ് സ്ഥിതി ചെയ്യുന്നത്. ഉറപ്പുകുറവുള്ള ഹിമാലയ പർവതനിരകളിൽ ഉൾപ്പെട്ടതിനാൽ തന്നെ ഏറെ അപകട സാധ്യത കൂടിയ നഗരം കൂടിയാണിത്. സമുദ്രനിരപ്പില്‍ നിന്നും 6150 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഭൂകമ്പ സാധ്യത അഞ്ചാം വിഭാഗത്തിലും ഉൾപ്പെടുന്നു. ജോഷിമഠിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ ദയനീയമാണ്. എന്ത് ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചു നില്‍ക്കുകയാണ് ഇവിടത്തെ ജനങ്ങൾ.

വീഡിയോ കാണാം

Latest