National
പരീക്ഷ ഭയം: വിദ്യാര്‍ഥി കോളജ് കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു
സംഭവവുമായി ബന്ധപ്പെട്ട് മണിപ്പാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ബെംഗളൂരു | കര്‍ണാടകയില്‍ വിദ്യാര്‍ഥി ആറുനില കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ബിഹാര്‍ സ്വദേശി സത്യം സുമന്‍ എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വര്‍ഷ ബിഎസ്സി വിദ്യാര്‍ഥിയാണ് സത്യം സുമന്‍. പരീക്ഷഭയമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്.
കോളജ് ക്യാമ്പസിലെ ആറുനില കെട്ടിടത്തില്‍ നിന്നുമാണ് സത്യം താഴേക്ക് ചാടിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുമന്‍ കെട്ടിടത്തില്‍ നിന്നും ചാടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലാകെ പ്രചരിക്കുന്നുണ്ട്.
സുമന് കോളജില്‍ നടന്നുകൊണ്ടിരിക്കുന്ന പരീക്ഷ എഴുതാന്‍ ഭയമായിരുന്നെന്ന് സഹപാഠികള്‍ പോലീസിനോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മണിപ്പാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.