Connect with us

Tiger Attack

കുറുക്കന്‍ മൂലയിലെ കടുവ ഭീതി; മുഖ്യമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

വളര്‍ത്തു മൃഗങ്ങളെ നഷ്ടമായവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു

Published

|

Last Updated

ന്യൂഡല്‍ഹി | വയനാട് കുറുക്കന്‍മൂലയില്‍ നാട്ടില്‍ ഇറങ്ങി സൈ്വര്യജീവിതം തടസ്സപ്പെടുത്തുന്ന കടുവയെ പിടികൂടി പുനരധിവസിപ്പിക്കുന്നതിനും വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരം ഉടന്‍ നല്‍കുന്നതിനും അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് വയനാട് എം പി രാഹുല്‍ ഗാന്ധി കത്തയച്ചു.

കടുവയുടെ ആക്രമത്തില്‍ ജനങ്ങള്‍ ക്ഷുഭിതരാണ്. കടുവയെ പിടികൂടാന്‍ വനം വകുപ്പ് ആവശ്യമായ നടപടികള്‍ എടുക്കുന്നുണ്ട് എന്നാണ് മനസിലാക്കുന്നത്. എന്നാല്‍ അത് ഫലവത്താകുന്നില്ല. വളര്‍ത്തു മൃഗങ്ങളുടെ നഷ്ടത്തിന് വനം വകുപ്പ് നല്‍കുന്ന നഷ്ടപരിഹാരം അപര്യാപ്തമാണ് എന്ന് അറിഞ്ഞു. കഴിഞ്ഞ മൂന്ന് ആഴ്ചയായി കടുവയുടെ ഭീതി നാട്ടില്‍ നിലനില്‍ക്കുകയാണ്. കടുവയെ പിടികൂടാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്നും വളര്‍ത്തു മൃഗങ്ങളെ നഷ്ടമായവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു.

Latest