Connect with us

തെളിയോളം

ഭയം അപകടകരമായ അഭയമാകരുത്

ഭയപ്പെടുന്ന ഒരു കാര്യം ചെയ്താൽ സംഭവിച്ചേക്കാവുന്ന ഏറ്റവും മോശമായ ഫലമെന്ത് എന്ന് നിങ്ങൾ കണ്ടെത്തിക്കഴിഞ്ഞാൽ, ഏറ്റവും മോശമായ ആ സാഹചര്യം വന്നാൽ അതിനെ നേരിടാനുള്ള ആന്തരിക ശക്തി നിങ്ങൾക്കുണ്ടെന്ന് നിങ്ങൾ കണ്ടെത്തും.നിങ്ങളുടെ ഇച്ഛാശക്തി ഭയത്തിനുമേൽ ആധിപത്യം സ്ഥാപിക്കുമ്പോഴാണ് ധൈര്യത്തിലേക്ക് നിങ്ങൾക്ക് യാന്ത്രികമായി കുതിച്ചു കയറാൻ കഴിയുക.

Published

|

Last Updated

ഴിയിലൂടെ നടക്കുമ്പോൾ സർദാർജി പഴത്തൊലിയിൽ ചവിട്ടി വീണു. മുന്നോട്ട് നടക്കുമ്പോൾ വേറൊരു പഴത്തൊലി കണ്ട സർദാർജി സങ്കടത്തോടെ ആത്മഗതം ചെയ്തു, “ദൈവമേ ഇനിയും വീഴേണ്ടിവരുമല്ലോ?’ ഭയം ഒരു ശീലമായിത്തീർന്നവരുടെ അവസ്ഥ ഏറെക്കുറെ ഇത് തന്നെയാണ്. ഭയം ഒരു സ്വാഭാവിക വികാരമാണ്, എന്നാൽ അതിൽ കുടുങ്ങിക്കിടക്കുകയല്ല അതുണ്ടായിട്ടും മുന്നോട്ടു നീങ്ങുന്നതിലാണ് കാര്യം. ഭയം യാന്ത്രികമായി വരുന്നതല്ല, അത് നമ്മുടെ മുൻകരുതൽ ചിന്തകൾ മൂലമാണ്. ഭയമില്ലാതെ ഒരാൾക്കും ജീവിക്കാനുമാകില്ല. എനിക്ക് ധൈര്യമില്ല എന്ന് വിചാരിക്കുന്നവർ പലരുടെയും “ധൈര്യം’ കണ്ട് അത്ഭുതപ്പെടുന്നവരാണ്. ഭയമില്ലായ്മയാണ് ധൈര്യം എന്ന് അവർ കരുതുന്നു. ധീരനും ഭീരുവും തമ്മിലുള്ള വ്യത്യാസം ധൈര്യശാലിക്ക് ഭയമില്ല, ഭീരുവിന് അതുണ്ട് എന്നതല്ല. രണ്ടുപേർക്കും ഭയമുണ്ട്! ഒരേ അനുപാതത്തിൽ. ധൈര്യശാലിയായ മനുഷ്യൻ ഭയത്തെ അവഗണിച്ച് മുന്നോട്ടു പോകുന്നു, വിജയങ്ങൾ കൊയ്യുന്നു. ഭീരു ഭയം കാരണം നിർത്തുന്നു. ഇതൊന്നും എനിക്ക് പറഞ്ഞിട്ടുള്ളതല്ല എന്ന് സ്വയം ആശ്വസിക്കുന്നു. ഇതാണ് വ്യത്യാസം.

ഭാവിയെ കുറിച്ചുള്ള അസ്വസ്ഥതകൾ ചെയ്യാനുള്ള പല കാര്യങ്ങളിൽ നിന്നും തടയുംവിധം നിരന്തരം നിങ്ങളെ ഭയപ്പെടുത്തുന്നുവെങ്കിൽ ചിന്തിക്കുക. അത് നിങ്ങളെ ഭയപ്പെടുത്തുന്ന അപകടങ്ങൾ ഇല്ലാതാക്കില്ല. ഭയത്തോടു കൂടിത്തന്നെ മുന്നോട്ടു പോകുക എന്ന ധീരതയിലേക്ക് നിങ്ങൾ ചുവടുവെച്ചു തുടങ്ങുമ്പോഴാണ് “ധൈര്യം’ ഒരു ശീലമാക്കി മാറ്റാൻ നിങ്ങൾക്ക് കഴിയുന്നത്. മറ്റെല്ലാ നല്ല തിരഞ്ഞെടുപ്പുകളെയും പോലെ, ധൈര്യവും നിങ്ങൾക്ക് വേദന നൽകാം, എന്നാൽ അത് നിങ്ങളെ ആത്മവിശ്വാസവും നിശ്ചയദാർഢ്യമുള്ള ശക്തനായ ഒരാളാക്കി മാറ്റും. ധീരമായ ഒരു തീരുമാനം എടുക്കുമ്പോൾ, നിങ്ങൾ സ്വയം അസ്വസ്ഥതകൾ ഉണ്ടാക്കുന്നു. പക്ഷേ, ആ അസ്വാസ്ഥ്യം ഭയക്കേണ്ടതോ ഒഴിവാക്കേണ്ടതോ അല്ല. അത് ധൈര്യത്തിന്റെ ഭാഗമാണ്. നിങ്ങൾ എത്ര ധൈര്യശാലിയാകാൻ ശ്രമിക്കുന്നുവോ അത്രയധികം നിങ്ങൾ അസുഖകരവും അപരിചിതവുമായ സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടി വരും.

ഭയം ബുദ്ധിയാണ് – നോക്കൂ, ഒരു വിഷപ്പാമ്പ് പാത മുറിച്ചുകടക്കുന്നത് കാണുമ്പോൾ നിങ്ങൾ അതിന്റെ വഴിയിൽ നിന്ന് മാറി നിൽക്കുന്നു. അത് ഭീരുത്വമല്ല, ബുദ്ധിപരമാണ്. എന്നാൽ ചില അസാധാരണ ഭയങ്ങളുണ്ട്. ഉദാഹരണത്തിന്, ഒരാൾ വീടിനുള്ളിൽ കയറാൻ ഭയപ്പെടുന്നു. “വീട് വീഴില്ല എന്നതിന് എന്താണ് ഉറപ്പ്’ എന്ന് അയാൾ പറയുന്നു. മറ്റൊരാൾക്ക് യാത്ര ചെയ്യാൻ കഴിയില്ല, കാരണം അയാൾക്ക് കാറിൽ കയറാൻ പേടി, വിമാനത്തെ പേടി. ഇത്തരം ഭയങ്ങളെ മറികടക്കാനുള്ള ആദ്യപടി നിങ്ങൾ ഭയപ്പെടുന്നുവെന്ന് അംഗീകരിക്കുകയും നിങ്ങളുടെ ഭയത്തിന്റെ മൂലകാരണം അന്വേഷിക്കുകയും ചെയ്യുക എന്നതാണ്. ഉദാഹരണത്തിന്, പൊതുവേദിയിൽ സംസാരിക്കുമ്പോൾ നിങ്ങൾക്ക് എല്ലായ്പ്പോഴും തളർച്ചയും വിറയലും ഉണ്ടെന്നിരിക്കട്ടെ. നിങ്ങളെ നന്നായി പ്രദർശിപ്പിക്കാൻ കഴിയും വിധം ഒരു വേദിയിലേക്ക് ഒരു ക്ഷണം കിട്ടി എന്ന് കരുതുക.

നിങ്ങളുടെ ഭയത്തെ അറിഞ്ഞുകൊണ്ട് ആ ക്ഷണം നിരസിക്കുന്നതിന് പകരം മനസ്സുറപ്പോടെ കുറച്ച് പുസ്തകങ്ങൾ വായിച്ച്, ഒരു സുഹൃത്തിനോടൊപ്പം പരിശീലിച്ച് ഒരു പുതിയ ഇന്നിംഗ്സിലേക്ക് ചുവടുവെക്കുന്നത് മനസ്സിൽ കണ്ട് അത് ഏറ്റെടുത്തു നോക്കൂ. നിങ്ങളുടെ മേഖലയിൽ കൂടുതൽ പ്രശസ്തി നേടാനുള്ള അവസരം നിങ്ങൾ സ്വീകരിക്കും. ഭാവിയിലെ വിജയത്തിനുള്ള നിങ്ങളുടെ അവസരങ്ങൾ നിങ്ങൾ വർധിപ്പിക്കും.

ഓരോ തവണയും നമ്മുടെ ഭയത്തെ അഭിമുഖീകരിക്കുമ്പോൾ അതിനെ മറികടക്കാൻ നമുക്ക് സ്വയം മുൻകരുതലെടുക്കാൻ കഴിയുമെങ്കിൽ ധൈര്യം യാന്ത്രികമായി വരും. ഭയത്തെ അഭിമുഖീകരിക്കുമ്പോഴാണ് നിങ്ങൾക്ക് മുന്നോട്ട് പോകാനാകുന്നത്. ഭയം ഉണ്ടാക്കുന്ന ഫലങ്ങൾ മനസ്സിൽ ചിത്രീകരിക്കുക. ഭയത്താൽ ഭരിക്കപ്പെടുന്നതിന്റെ വില ശരിക്കും അനുഭവിക്കുക. നിങ്ങളുടെ അഭിലാഷത്തെ ധൈര്യപൂർവം പിന്തുടരുന്നതിന്റെപ്രയോജനങ്ങൾ ശരിക്കും ഭാവനയിൽ അനുഭവിക്കുക.

രണ്ടും ശ്രദ്ധാപൂർവം തൂക്കി വ്യത്യാസം കണ്ടെത്തുക. ഭയപ്പെടുന്ന ഒരു കാര്യം ചെയ്താൽ സംഭവിച്ചേക്കാവുന്ന ഏറ്റവും മോശമായ ഫലമെന്ത് എന്ന് നിങ്ങൾ കണ്ടെത്തിക്കഴിഞ്ഞാൽ, ഏറ്റവും മോശമായ ആ സാഹചര്യം വന്നാൽ അതിനെ നേരിടാനുള്ള ആന്തരിക ശക്തി നിങ്ങൾക്കുണ്ടെന്ന് നിങ്ങൾ കണ്ടെത്തും. നിങ്ങളുടെ ഇച്ഛാശക്തി ഭയത്തിനുമേൽ ആധിപത്യം സ്ഥാപിക്കുമ്പോഴാണ് ധൈര്യത്തിലേക്ക് നിങ്ങൾക്ക് യാന്ത്രികമായി കുതിച്ചു കയറാൻ കഴിയുക.

---- facebook comment plugin here -----

Latest