തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ഉമാതോമസ് നിയമസഭയിലേക്കു പ്രവേശിക്കുന്നു. മണ്ഡലത്തിലെ സര്‍വകാല റെക്കോര്‍ഡാണ് ഉമ തോമസ് കരസ്ഥമാക്കിയിരിക്കുന്നത്. 2011ല്‍ ബെന്നി ബെഹനാനു ലഭിച്ച 22,406 വോട്ടുകളുടെ ഭൂരിപക്ഷം ഉമ മറികടന്നു.
25,016 വോട്ടുകള്‍ക്കാണ് ഉമയുടെ വിജയം. യുഡിഎഫ് 72,770 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫിനു ലഭിച്ചത് 47,754 വോട്ടുകളാണ്. ബി ജെ പിക്കു ലഭിച്ചത്് 12957 വോട്ടാണ്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലുണ്ടായ പരാജയം വ്യക്തിപരമല്ലെന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് പറഞ്ഞു. നിലപാടുകള്‍ മുന്നോട്ട് വച്ചുള്ള രാഷ്ട്രീയ പോരാട്ടമാണ് നടത്തിയത്. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചതായും അദ്ദേഹം പ്രതികരിച്ചു.
വീഡിയോ കാണാം
---- facebook comment plugin here -----