Connect with us

Uae

ഫെബ്രുവരി 28 വിദ്യാഭ്യാസ ദിനമായി പ്രഖ്യാപിച്ചു

ഈ ദിവസം വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ആദരിക്കുമെന്നും യു എ ഇയുടെ പുരോഗതിയില്‍ അവരുടെ പ്രധാന പങ്ക് തിരിച്ചറിയുമെന്നും പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.

Published

|

Last Updated

അബൂദബി|ഫെബ്രുവരി 28 വിദ്യാഭ്യാസത്തിനായുള്ള ഇമാറാത്തി ദിനമായി ആചരിക്കുമെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു. ഈ ദിവസം വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ആദരിക്കുമെന്നും യു എ ഇയുടെ പുരോഗതിയില്‍ അവരുടെ പ്രധാന പങ്ക് തിരിച്ചറിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

1982ല്‍ ഈ ദിവസം, യു എ ഇയുടെ സ്ഥാപക പിതാവ് പരേതനായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍, യു എ ഇ സര്‍വകലാശാലയില്‍ നിന്നുള്ള ആദ്യ ബാച്ച് അധ്യാപകരുടെ ബിരുദദാനത്തിന് സാക്ഷ്യം വഹിച്ചു. രാജ്യത്തിന്റെ വികസനത്തിന്റെയും വളര്‍ച്ചയുടെയും യാത്രയില്‍ ചരിത്രപരമായ ഒരു ചുവടുവെപ്പ് അടയാളപ്പെടുത്തിയ ദിനമായിരുന്നു ഇതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിക്കും സാംസ്‌കാരിക മുന്നേറ്റത്തിനും പിന്നിലെ ചാലകശക്തിയായി വിദ്യാഭ്യാസത്തെ കണക്കാക്കി യു എ ഇ വികസന പദ്ധതികളുടെ ഹൃദയഭാഗത്ത് അതിനെ സ്ഥാപിച്ചു.

1976ല്‍ അന്തരിച്ച ശൈഖ് സായിദാണ് യു എ ഇ യൂണിവേഴ്സിറ്റി സ്ഥാപിച്ചത്. ഇത് യു എ ഇയിലെ ഏറ്റവും പഴക്കം ചെന്ന സര്‍വകലാശാലയും രാജ്യത്തിന്റെ അഭിമാനമായ അക്കാദമിക് സ്ഥാപനവുമാണെന്ന് അദ്ദേഹം പറഞ്ഞു.

 

 

Latest