Connect with us

Uae

ഫെഡറൽ ജീവനക്കാർക്ക് ബേങ്കിംഗ് സേവനങ്ങൾക്ക് ശമ്പള സർട്ടിഫിക്കറ്റ് ആവശ്യമില്ല

50-ലധികം സർക്കാർ സ്ഥാപനങ്ങളിലായി 45,000-ത്തിലധികം ഫെഡറൽ ജീവനക്കാർക്ക് ഇത് പ്രയോജനപ്പെടും.

Published

|

Last Updated

അബൂദബി|യു എ ഇയിലെ ഫെഡറൽ ജീവനക്കാർക്ക് ബേങ്കിംഗ് സേവനങ്ങൾക്കായി ശമ്പള സർട്ടിഫിക്കറ്റ് വേണ്ടിവരില്ല. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ്ഹ്യൂമൻ റിസോഴ്സസും എമിറേറ്റ്സ് എൻ ബി ഡിയും പ്രഖ്യാപിച്ച പങ്കാളിത്തത്തിലൂടെയാണ് ഇത് നടപ്പാക്കുന്നത്. കൂടുതൽ ബേങ്കുകളും സേവനദാതാക്കളും ഈ സംരംഭത്തിൽ വരും.
50-ലധികം സർക്കാർ സ്ഥാപനങ്ങളിലായി 45,000-ത്തിലധികം ഫെഡറൽ ജീവനക്കാർക്ക് ഇത് പ്രയോജനപ്പെടും. യു എ ഇയിൽ, ലോണെടുക്കാനോ ക്രെഡിറ്റ് കാർഡുകൾക്കോ അപേക്ഷിക്കുന്നവർ സാധാരണയായി അവരുടെ ശമ്പള സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്.
സീറോ ബ്യൂറോക്രസി കൈവരിക്കാനുള്ള ദേശീയ ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് യു എ ഇ ഗവൺമെന്റ്ഗ വൺമെന്റ് സർവീസസ് മേധാവി മുഹമ്മദ് ബിൻ താലിയ പറഞ്ഞു.

Latest