Connect with us

Ongoing News

അബൂദബിയില്‍ ചില ലൈസന്‍സുകള്‍ക്ക് ഫീസ് ഇളവ്

റീട്ടെയില്‍ വിഭാഗത്തിനുള്ള  പുതിയ ഫീസ് 6,000 ഡോളറില്‍ നിന്ന് 2,000 ഡോളറായി കുറച്ചിട്ടുണ്ട്.

Published

|

Last Updated

അബൂദബി| അബൂദബി ഗ്ലോബല്‍ മാര്‍ക്കറ്റ് (എ ഡി ജി എം) അതിന്റെ അധികാര പരിധിയിലെ നോണ്‍-ഫിനാന്‍ഷ്യല്‍, റീട്ടെയില്‍ ലൈസന്‍സുകള്‍ നേടുന്നതിന് ഫീസ് ഇളവ് പ്രഖ്യാപിച്ചു. 50 ശതമാനമോ അതില്‍ കൂടുതലോ ഇളവുകളുള്ള പുതുക്കിയ ലൈസന്‍സിംഗ് ഫീസ് 2025 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. അല്‍ റീം ഐലന്‍ഡ് ബിസിനസുകള്‍ക്കായുള്ള ട്രാന്‍സിഷണല്‍ ക്രമീകരണങ്ങളുടെ ഭാഗമാണിത്. എ ഡി ജി എമ്മിന്റെ അധികാര പരിധിയില്‍ അല്‍ മരിയ, അല്‍ റീം ഐലന്‍ഡ് ഉള്‍പ്പെടുന്നു.

പുതുക്കിയ ഘടന പ്രകാരം, നോണ്‍-ഫിനാന്‍ഷ്യല്‍ വിഭാഗത്തിലെ പുതിയ രജിസ്ട്രേഷനുകള്‍ക്ക് ഫീസ് 10,000-ഡോളറില്‍ നിന്ന് 5,000 ഡോളറായി കുറയും. ലൈസന്‍സ് പുതുക്കല്‍ ഫീസ് 8,000ല്‍ നിന്ന് 5,000 ഡോളറായി കുറയും.

റീട്ടെയില്‍ വിഭാഗത്തിനുള്ള  പുതിയ ഫീസ് 6,000 ഡോളറില്‍ നിന്ന് 2,000 ഡോളറായി കുറച്ചിട്ടുണ്ട്. ലൈസന്‍സ് പുതുക്കലുകള്‍ക്കും 50 ശതമാനം കുറവുണ്ടാകും. മറ്റ് വിഭാഗങ്ങള്‍ക്കുള്ള ഫീസ് പരിഷ്‌കരണങ്ങളില്‍ സാമ്പത്തിക വിഭാഗത്തിനുള്ളിലെ ഘടനയിലെ മാറ്റങ്ങളും ഉള്‍പ്പെടുന്നു. അല്‍ റീം ഐലന്‍ഡ് ബിസിനസുകളുടെ ഫോക്കസ് ഗ്രൂപ്പുമായി 2023-ല്‍ നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷമാണ് പുതുക്കിയ ഫീസ് എന്ന് രജിസ്ട്രേഷന്‍ അതോറിറ്റി സി ഇ ഒ ഹമദ് സയാഹ് അല്‍ മസ്റൂഇ പറഞ്ഞു. എ ഡി ജി എം ലൈസന്‍സിലേക്ക് മാറുന്ന തടസ്സങ്ങള്‍ കുറക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

Latest