Connect with us

National

ഷവര്‍മ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; ചെന്നൈയില്‍ 22കാരിയായ അധ്യാപിക മരിച്ചു

സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Published

|

Last Updated

ചെന്നൈ | ചെന്നൈയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 22കാരിയായ അധ്യാപിക മരിച്ചു. തിരുവീഥി അമ്മന്‍ സ്ട്രീറ്റില്‍ താമസിക്കുന്ന ശ്വേതയാണ് മരിച്ചത്. ഒരാഴ്ച മുമ്പ് താമസസ്ഥലത്തിനടുത്തുള്ള ഒരു കടയില്‍ നിന്നും ശ്വേത സഹോദരനോടൊപ്പം ഷവര്‍മ കഴിച്ചിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയശേഷം മീന്‍ കറിയും കഴിച്ചു. ഇതിന് പിന്നാലെ ശ്വേതയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു.

ഛര്‍ദ്ദിച്ച് അവശയായി കുഴഞ്ഞുവീണ യുവതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചു. അവിടെനിന്നും ആരോഗ്യനില വഷളായതോടെ സ്റ്റാന്‍ലി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 18ാംതിയ്യതി മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് കൂടി പുറത്തുവന്നതിനുശേഷമേ മരണകാരണത്തില്‍ സ്ഥിരീകരണമുണ്ടാകുകയുള്ളു എന്ന് പോലീസ് അറിയിച്ചു.