Kerala
വെറ്റില ശേഖരിക്കുന്നതിനിടെ ഏണിയില്‍ നിന്ന് താഴെ വീണു; പതിനെട്ടുകാരന്‍ മരിച്ചു
കിളിമാനൂര്‍ അടയമണ്‍ സ്വദേശി ബിജേഷ് (18) ആണ് മരിച്ചത്.
കിളിമാനൂര്‍ | ഏണിയില്‍ നിന്ന് താഴെ വീണ് പതിനെട്ടുകാരന്‍ മരിച്ചു. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. അടയമണ്‍ സ്വദേശി ബിജേഷ് (18) ആണ് മരിച്ചത്.
ഇന്ന് രാവിലെ കൃഷിയിടത്തില്‍ നിന്നും ഏണിയില്‍ കയറി വെറ്റില ശേഖരിക്കുന്നതിനിടെ താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബിജേഷിനെ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കിളിമാനൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
---- facebook comment plugin here -----