Connect with us

Kerala

മത്സ്യബന്ധനത്തിനിടെ ബോട്ടില്‍ നിന്നും കടലിലേക്ക് വീണു; പൊന്നാനി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി അര്‍ത്തുങ്കല്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷന് കൈമാറി

Published

|

Last Updated

ആലപ്പുഴ | മത്സ്യബന്ധനത്തിനിടെ ബോട്ടില്‍ നിന്നും കടലിലേക്ക് വീണ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശി ഷൗക്കത്തിന്റെ മൃതദേഹമാണ് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷന്‍ പട്രോളിങ് ബോട്ട് ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്.

മുബാറക് എന്ന ബോട്ടിലെ ജീവനക്കാരാനായിരുന്നു ഷൗക്കത്ത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി അര്‍ത്തുങ്കല്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷന് കൈമാറി.