National
വിമാനത്തില്‍ വനിതയുടെ ദേഹത്ത് മൂത്രമൊഴിച്ച് സഹയാത്രക്കാരന്
മദ്യലഹരിയിലായിരുന്നു യാത്രക്കാരന്റെ പരാക്രമം.
ന്യൂഡല്‍ഹി | എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച് യാത്രക്കാരന്. മദ്യലഹരിയിലായിരുന്നു യാത്രക്കാരന്റെ പരാക്രമം. ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തിൽ നവംബർ 26നായിരുന്നു സംഭവം.
ബിസിനസ്സ് ക്ലാസിൽ യാത്ര ചെയ്യുകയായിരുന്ന തൻ്റെ നേരെ യാത്രക്കാരന് സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചതായും യാത്രക്കാരിയുടെ പരാതിയില്‍ പറയുന്നു. ഇതുസംബന്ധിച്ച് എയര്‍ ഇന്ത്യയുടെ ഉടമകളായ ടാറ്റക്ക് യാത്രക്കാരി പരാതി നല്കി. യാത്രക്കാരന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് എയര്‍ ഇന്ത്യ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യാത്രക്കാരന്റെ പെരുമാറ്റം വലിയ മാനസികാഘാതം ഉണ്ടാക്കിയെന്ന് പരാതിയില്‍ പറയുന്നു. വിമാന ജീവനക്കാരോട് പരാതിപ്പെട്ടെങ്കിലും മുഖവിലക്കെടുത്തില്ലെന്നും യുവതി പറഞ്ഞു. മറ്റ് യാത്രക്കാര്‍ എത്തിയാണ് ഇയാളെ പിടിച്ചുമാറ്റിയത്. എയർ ഇന്ത്യ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.