Connect with us

Health

സ്ത്രീ ഹോർമോണുകളും അവരുടെ ഭക്ഷണക്രമവും

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിൽ അമിനോ ആസിഡുകൾ ഉണ്ട്. ഹോർമോണുകളുടെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കും.

Published

|

Last Updated

സ്ത്രീകളുടെ ആരോഗ്യത്തിലും ഹോർമോണുകൾ സന്തുലിതം ആക്കുന്നതിലും ഭക്ഷണക്രമം ഒരു നിർണായക പങ്കു വഹിക്കുന്നു.സ്ത്രീകളുടെ ഭക്ഷണക്രമം ഹോർമോണുകളെയും അവരുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും എങ്ങനെയൊക്കെ ബാധിക്കുന്നു എന്ന് നോക്കാം.

പഞ്ചസാര

  • പഞ്ചസാര കഴിക്കുമ്പോൾ ഇൻസുലിൻ സ്പൈക്കുകൾക്ക് കാരണമാകുന്നു.ഇത് സ്ത്രീകളിൽ ശരീരഭാരം വർദ്ധിപ്പിക്കാനും ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടാക്കാനും കാരണമാകും.

നല്ല കൊഴുപ്പുകൾ ഹോർമോണുകളെ ബാധിക്കും

  • ഒമേഗ ത്രീ അടങ്ങിയ മത്സ്യമുൾപ്പെടെ വിഭവങ്ങൾ കഴിക്കുമ്പോൾ അത് സ്ത്രീകളുടെ ശരീരത്തിൽ നല്ല കൊഴുപ്പുകൾ എത്താനും അത് ഹോർമോൺ ഉൽപാദനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.

മെറ്റബോളിസത്തെ സഹായിക്കുന്ന പ്രോട്ടീൻ

  • പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിൽ അമിനോ ആസിഡുകൾ ഉണ്ട്. ഹോർമോണുകളുടെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കും.

കഫീൻ

  • അമിതമായ അളവിൽ കഫീൻ കഴിക്കുന്നത് മെലാടോണിന്റെ അളവിനെ ബാധിക്കുന്നു. ഇത് മോശം ഉറക്കത്തിനും കാരണം ആകുന്നു.

പാൽ ഉൽപ്പന്നങ്ങൾ

  • പാൽ ഉൽപ്പന്നങ്ങൾ ആൻഡ്രോജൻ വർദ്ധിപ്പിക്കുകയും മുഖക്കുരു ഉണ്ടാക്കാൻ കാരണമാവുകയും ചെയ്യും

ഈസ്ട്രജൻ ബാലൻസ് ചെയ്യുന്നു

  • പഴങ്ങൾ പച്ചക്കറികൾ ധാന്യങ്ങൾ എന്നിവ അധിക ഈസ്ട്രജൻ ഇല്ലാതെ
    നിലനിർത്താൻ സഹായിക്കുന്നു.

സ്ത്രീകളുടെ എന്നല്ല എല്ലാം മനുഷ്യരുടെയും ആരോഗ്യത്തിൽ ഹോർമോണിന് വലിയ പങ്കുണ്ടെങ്കിലും സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേകിച്ച് കഴിക്കുന്ന ഭക്ഷണത്തിനും അവയുമായി ബന്ധപ്പെട്ട ഹോർമോണുകൾക്കും ഒരു വലിയ പങ്കുതന്നെ വഹിക്കാനുണ്ട്.

Latest