Connect with us

Kerala

സ്റ്റേഷനില്‍ അബദ്ധത്തില്‍ വെടിപൊട്ടി വനിതാ ഉദ്യോഗസ്ഥക്ക് പരിക്ക്; സി പി ഒവിന് സസ്‌പെന്‍ഷന്‍

തോക്ക് കൈകാര്യം ചെയ്ത സി പി ഒ സുബിനെയാണ് സസ്‌പെന്റ് ചെയ്തത്.

Published

|

Last Updated

കണ്ണൂര്‍ | പോലീസ് സ്‌റ്റേഷനില്‍ വച്ച് തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ തലശേരി പോലീസ് സ്റ്റേഷനിലാണ് സംഭവം. തോക്ക് കൈകാര്യം ചെയ്ത സി പി ഒ സുബിനെയാണ് സസ്‌പെന്റ് ചെയ്തത്.

പോലീസുകാരന്‍ തോക്ക് നന്നാക്കുന്നതിനിടെ അബദ്ധത്തില്‍ വെടി പൊട്ടി തറയില്‍ നിന്ന് ചീള് തെറിച്ചാണ് വനിതാ ഉദ്യോഗസ്ഥക്ക് കാലിന് പരിക്കേറ്റത്. കഴിഞ്ഞ ദിവസം പാറാവ് ഡ്യൂട്ടിയിലായിരുന്നു സി പി ഒ. ഡ്യൂട്ടി മാറുന്നതിനിടയിലാണ് വെടി പൊട്ടിയത്. സുരക്ഷാ വീഴ്ചയുടെ പേരിലാണ് പോലീസുകാരന് സസ്‌പെന്‍ഷന്‍ നല്‍കിയത്.

 

Latest