dog bite
പത്തനംതിട്ടയിൽ വനിതാ സര്‍വേയര്‍ക്ക് വളര്‍ത്തുനായയുടെ കടിയേറ്റു
നായ ചാടി വീണ് ആക്രമിക്കുകയായിരുന്നു.

പത്തനംതിട്ട | റാന്നിയില്‍ ഡിജിറ്റല്‍ സര്‍വേ ജോലിക്കിടെ, വനിതാ സര്‍വേയര്‍ക്ക് വളര്‍ത്ത് നായയുടെ കടിയേറ്റു. പത്തനംതിട്ട റീ സര്‍വേ ഒന്നാം നമ്പര്‍ സൂപ്രണ്ട് ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് സര്‍വേയര്‍ ആര്‍ തങ്കലക്ഷ്മിക്കാണ് നായയുടെ ആക്രമണത്തില്‍ പരുക്കേറ്റത്.
പഴവങ്ങാടി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍, മാടത്തുംപടിയില്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചന്റെ വീട്ടില്‍ ഭൂമി സംബന്ധമായ രേഖകള്‍ ശേഖരിക്കുന്നതിനായി ഗേറ്റ് കടന്നപ്പോഴായിരുന്നു സംഭവം. പ്രത്യേക ഇനത്തില്‍ പെട്ട നായ ചാടി വീണ് ആക്രമിക്കുകയായിരുന്നു. കാലില്‍ നായയുടെ കടിയേറ്റ തങ്കലക്ഷ്മി റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
---- facebook comment plugin here -----