Connect with us

Kerala

കള്ളപ്പണം കൊണ്ട് വന്നുവെന്ന ആരോപണം നിഷേധിച്ച് ഫെന്നി നൈനാന്‍

കെ എസ് യു നേതാവ് ഫെനി നൈനാന്‍ ബാഗുമായി എത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ടേക്ക് കോണ്‍ഗ്രസ് കള്ളപ്പണം കൊണ്ട് വന്നുവെന്ന ആരോപണം നിഷേധിച്ച് കെ എസ് യു നേതാവ് ഫെന്നി നൈനാന്‍.

പാതിരാറെയ്ഡ് നടന്ന പാലക്കാട്ടെ കെ പി എം ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങള്‍ സി പി എം പുറത്തുവിട്ടിരുന്നു. കെ എസ് യു നേതാവ് ഫെനി നൈനാന്‍ ബാഗുമായി എത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. വസ്ത്രങ്ങള്‍ സൂക്ഷിച്ച ബാഗിനെ വക്രീകരിച്ചാണ് ആരോപണമുന്നയിക്കുന്നതെന്ന് ഫെനി ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവുമധികം താമസിച്ചത് കെ പി എം ഹോട്ടലിലാണ്.

തെരഞ്ഞെടുപ്പ് ഐഡി കേസില്‍ 10 മാസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഫെനി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ചുമതലയുളള കെഎസ്‌യു ഭാരവാഹിയാണ് താനെന്നും വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഫെനി നൈനാന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.