Kottayam
ഫെയ്സ് സംസ്ഥാന പ്രതിനിധി സമ്മേളനം 13ന്; ഉദ്ഘാടനം മന്ത്രി വി എന്‍ വാസവന്‍
ഫെയ്സ് സംസ്ഥാന പ്രസിഡന്റ് സ്റ്റീഫന്‍ ജോണ്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തും.
കോട്ടയം | ഇരുപത് വര്‍ഷത്തിലേറെയായി കേന്ദ്ര ,സംസ്ഥാന സര്‍ക്കാരുകളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ പൊതുജനത്തിന് നല്‍കിവരുന്ന അക്ഷയക്കും സംരംഭകര്‍ക്കും നിയമപരിരക്ഷ ഉറപ്പാക്കുവാന്‍ ഫോറം ഓഫ് അക്ഷയ സെന്റര്‍ എന്റര്‍പ്രെണ്ണേഴ്‌സ്-ഫെയ്സ് സംസ്ഥാന പ്രതിനിധികള്‍ ഒത്തുചേരുന്നു.കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ 13 ന് തുറുമുഖ രജിസ്‌ട്രേഷന്‍ മന്ത്രി വി എന്‍ വാസവന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഫെയ്സ് സംസ്ഥാന പ്രസിഡന്റ് സ്റ്റീഫന്‍ ജോണ്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തില്‍ അക്ഷയ കെയര്‍ കുടുംബസഹായനിധി മരണപ്പെട്ട അക്ഷയ സംരംഭകരുടെ കുടുംബങ്ങള്‍ക്ക് കൈമാറും. സംസ്ഥാന ജോയിന്റ് സെക്രട്ടറി സോണി ആസാദ് സ്മരണാഞ്ജലി അര്‍പ്പിക്കും.
സംസ്ഥാന സെക്രട്ടറി സദാനന്ദന്‍ എ പി പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന ട്രെഷറര്‍ നിഷാന്ത് സി വൈ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിക്കും .ഫെയ്സ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രതീഷ് ജേക്കബ് സ്വാഗതവും വൈസ് പ്രസിഡന്റ് മധുസൂദനന്‍ വയനാട് കൃതജ്ഞതയും അര്‍പ്പിക്കും.സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള അക്ഷയ സംരംഭക പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും.